ലഹരി ബോധവത്കരണത്തില്‍ ശാസ്ത്രീയമായ ശൈലികള്‍ ആവിഷ്‌കരിക്കണം… ഡോ.ജോഷ്വ മാര്‍ നിക്കോദിമോസ്


റാന്നി : ലഹരി ബോധവത്കരണത്തില്‍ ശാസ്ത്രീയമായ ശൈലികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്റാന്നി സെന്റ് തോമസ് അരമനയില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന ലഹരി വിരുദ്ധ കര്‍മ സമിതിയുടെ പരിശീലന സെമിനാറില്‍ അധ്യഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും ലഹരി വസ്തുക്കളും സുലഭമായിക്കൊണ്ടിരിക്കുന്ന കാലത്തു ലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും, ജാതി മത രാഷ്ട്രിയ വ്യത്യാസം ഇല്ലാതെ ഈ സാമൂഹ്യ തിന്മയെ നേരിടുവാന്‍ ജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. നീതിക്കായി ആരോഗ്യം ആരോഗ്യത്തിനായി നീതി എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട് യുവാക്കളെയും വിദ്യാര്‍ഥികളെയും സജ്ജരാക്കണമെന്ന് അവര്‍ പറഞ്ഞു. പത്തനംതിട്ട എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ബി. ഷാജിമോന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബാന്തരീക്ഷത്തിലെ ശൈലീ മാറ്റങ്ങള്‍ ലഹരി ആസക്തിയിലേക്ക് നയിക്കുന്നുവെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫാ. സാം പി ജോര്‍ജ്, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. ബിജിന്‍ തോമസ് ചെറിയാന്‍, മിന്റ മറിയം വര്‍ഗീസ്, സ്‌നേഹ സോണി എന്നിവര്‍ വിഷയ അവതരണങ്ങള്‍ നടത്തി. ഫാ. ഇടിക്കുള. എം. ചാണ്ടി, ഫാ. ലിജിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment