പിശാചുക്കളെ ഓടിക്കുന്നവനായ പരിശുദ്ധനായ മോര്‍ ബഹനാം സഹദാ

പിശാചുക്കളെ ഓടിക്കുന്നവനായ പരിശുദ്ധനായ മോര്‍ ബഹനാം സഹദാനാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ആസുര്‍ (നിനുവ) ഇന്നത്തെ ഇറാക്ക് ഭരിച്ചിരുന്നത് പേര്‍ഷ്യന്‍ രാജാവ് ആയ സെന്‍ഹറീബ് ആയിരുന്നു . ബഹനാം ആ രാജ്യത്തിന്റെ രാജകുമാരന്‍ ആയിരുന്നു .നാല്‍പതു ആയുധദാരികളായ പടയാളികളുടെ നേതാവും ബഹനാം ആയിരുന്നു , ബഹനാമിന്റെ സോദരിയായ സാറ കുഷ്ഠരോഗിയായിരുന്നു .ഒരിക്കല്‍ ബഹനാം നായാട്ടിനായി പോകുന്ന സമയത്തു ഒരു മൃഗത്തെ കാണുകയും അതിനെ പിന്തുടര്‍ന്ന് കൊടും കാട്ടില്‍ കയറുകയും , കൂട്ടംതെറ്റി കാട്ടില്‍ ഒറ്റപ്പെടുകയും ചെയ്തു , ആ രാത്രിയില്‍ കാട്ടില്‍ കഴിഞ്ഞു കൂടുകയും , കാട്ടില്‍ തന്നെ ക്ഷീണിതനായി കിടന്നുറങ്ങുകയും ചെയ്തു . ഉറക്കത്തില്‍ സ്വപ്നം കാണുകയും സ്വപ്നത്തില്‍ മത്തായി (മോര്‍ മത്തായി ) എന്ന താപസശ്രേഷ്ഠന്‍ ആ കാട്ടിലുള്ള മലപ്രദേശത്തു് താമസിക്കുന്നുണ്ട് എന്നും അദ്ദേഹം സാറയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്നും വിശുദ്ധന്‍ സാറയുടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നും കാണുകയും ചെയ്തു.കാട്ടിലൂടെ അലഞ്ഞു നടന്ന ബഹനാം അടുത്ത ദിവസം തന്റെ സഹായികളെ കണ്ടെത്തുകയും , അവരോടു സ്വപ്നത്തെ കുറിച്ച് പറയുകയും മോര്‍ മത്തായിയെ അന്വേഷിച്ചു കാട്ടിലൂടെ സഞ്ചരിക്കുകയും ചെയ്തു , ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവര്‍ മലയില്‍ ഒരു ഗുഹ കാണുകയും . അവിടെ മോര്‍ മത്തായിയെ തിരയുകയും ഒടുവില്‍ കണ്ടെത്തുകയും ചെയ്തു .മോര്‍ ബഹനാം മോര്‍ മത്തായിയുടെ മുന്‍പാകെ മുട്ടുകുത്തി താന്‍ സ്വപ്നത്തില്‍ കണ്ട കാര്യങ്ങള്‍ മോര്‍ മത്തായിയോട് വിവരിക്കുകയും, മോര്‍ മത്തായിയുടെ ജീവിതരീതി കണ്ടു അത്ഭുതപെടുകയും സാറയുടെ അസുഖം സുഖപ്പെടുത്തുവാന്‍ വിശുദ്ധന് കഴിയും എന്ന് മനസിലാക്കിയ ബഹനാം മോര്‍ മത്തായിയോട് പട്ടണത്തില്‍ വന്നു സാറയെ കണ്ടു രോഗം സൗഖ്യമാക്കി തരുവാന്‍ നിര്‍ബന്ധിച്ചു….ഏറെ നിര്‍ബന്ധത്തിനു ശേഷം മോര്‍ മത്തായി സമ്മതിക്കുകയും ബഹനാമിനൊപ്പം വനത്തില്‍ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
എങ്കിലും അമ്മയായ റാണി മോര്‍ മത്തായിയെ രോഗബാധിതയായി കിടക്കുന്ന സാറയെ കാണുവാന്‍ അനുവദിച്ചില്ല . ബഹനാം തനിക്കു സംഭവിച്ച കാര്യങ്ങള്‍ അമ്മയോട് വിശദീകരിക്കുകയും ഒടുവില്‍ റാണി അതിനു സമ്മതിക്കുകയും ചെയ്തു. ബെഹനാമും സഹോദരി സാറയും നാല്‍പതു പടയാളികളും മോര്‍ മത്തായിയെ കാണുവാന്‍ കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ടു. വിശുദ്ധന്‍ കര്‍ത്താവിനെയും കര്‍ത്താവു തന്റെ മരണം മൂലം നല്‍കിയ രക്ഷയെകുറിച്ചും മരണത്തിന്മേലും രോഗത്തിന്മേലും നല്‍കിയ അധികാരത്തെ കുറിച്ചും അവരോടു സംസാരിക്കുകയും ചെയ്തു . മോര്‍ മത്തായി സാറയുടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു സാറ സൗഖ്യപ്പെട്ടു . പിന്നീട് ബഹനാമും, സാറയും പടയാളികളും മാമോദീസാമുങ്ങി ക്രിസ്ത്യാനികള്‍ ആകുകയും ചെയ്തു , ആയതിനു ശേഷം ഒട്ടും താമസിക്കാതെ മോര്‍ മത്തായി തന്റെ ഗുഹയിലേക്ക് തിരികെ പോകുകയും ചെയ്തു…..സാറയുടെ രോഗം മാറിയത് അറിഞ്ഞ സെന്‍ഹറീബ് രാജാവ് വളരെ സന്തോഷിക്കുകയും , എന്താണ് സംഭവിച്ചത് എന്ന് സാറയോട് ചോദിക്കുകയും ചെയ്തു , സാറ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വിശദമായി രാജാവിനോട് പറയുകയും ചെയ്തു . സാറയും ബഹനാമും ക്രിസ്ത്യാനികള്‍ ആയി എന്നറിഞ്ഞ രാജാവ് അതീവ ദുഖിതനും കോപിഷ്ഠനും ആയി , ഇരുവരെയും വിളിച്ചു അവരുടെ വിശ്വാസം ത്യജിക്കുവാന്‍ ഉപദേശിച്ചു , ഇരുവരും തയ്യാറായില്ല , ഇത് രാജാവിനെ കോപിതനാക്കി , ശിക്ഷാവിധി ഉണ്ടാകുമെന്നും കല്പന ലംഘിച്ചാല്‍ മരണശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ് നല്‍കി . കര്‍ത്താവായ യേശു നാഥന് വേണ്ടി മരിക്കുവാന്‍ തയ്യാറാണ് എന്ന് അവര്‍ രാജാവിനെ അറിയിക്കുകയും ചെയ്തു . വിശ്വാസം ത്യജിക്കുവാന്‍ എല്ലാവരും അവരെ ഉപദേശിച്ചു , അവര്‍ അതിനു തയാറായില്ല മരണം ഉറപ്പായ രണ്ടുപേരും നാല്‍പതു പടയാളികളെയും കൂടി കൊട്ടാരത്തില്‍ നിന്നും ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു . പക്ഷെ പടയാളികള്‍ ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയും വധിക്കുകയും ചെയ്തു. രാജകല്പന അനുസരിക്കാതിരുന്ന ഇവരുടെ മൃതശരീരം ദഹിപ്പിച്ചു കളയുവാന്‍ രാജാവ് ഉത്തരവിറകുകയും ചെയ്തു. അപ്രകാരം പടയാളികള്‍ മൃതശരീരത്തിനടുത്തു ചെന്നപ്പോള്‍ വലിയ ഒരു മഴയും ഭൂമികുലുക്കവും ഉണ്ടാകുകയും ഭൂമി പിളര്‍ന്നു ഇവരുടെ ശരീരങ്ങള്‍ ഭൂമിക്കടിയില്‍ പോകുകയും ചെയ്തു കുറച്ചു നാളുകള്‍ക്കു ശേഷം സെന്‍ഹറീബ് രാജാവ് അസുഖബാധിതനാകുകയും , രോഗത്തെ തുടര്‍ന്ന് ദേഹം മുഴുവന്‍ വേദന അനുഭവപ്പെടുകയും ചെയ്തു ,തന്റെ രണ്ടു മക്കളുടെയും കൊലപാതകം രാജാവിനെ വേട്ടയാടി , അസുഖം സുഖപ്പെടാതെ വന്നപ്പോള്‍ റാണി മോര്‍ മത്തായിയെ സന്ദര്‍ശിക്കുവാന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. പിന്നീട് സ്വപ്നത്തില്‍ മോര്‍ ബഹനാം സഹദാ പ്രത്യക്ഷപ്പെടുകയും മോര്‍ മത്തായിയെ സമീപിച്ചു അനുതപിച്ചു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു . അങ്ങനെ മോര്‍ മത്തായിയെ സന്ദര്‍ശിക്കുകയും വിശുദ്ധന്റെ വചനം കേള്‍ക്കുകയും ചെയ്തു , മാനസാന്തരം വന്ന രാജാവ് റാണിയോടൊപ്പം മാമോദീസ മുങ്ങി ക്രിസ്ത്യാനികള്‍ ആയി മാറുകയും ചെയ്തു . പിന്നീട് സെന്‍ഹറീബ് രാജാവ് മോര്‍ മത്തായിക്ക് വേണ്ടി ഒരു ആശ്രമം പണിയുകയും ( മോര്‍ മത്തായി ദയറാ (മൂസല്‍ – ഇറാക്ക് ) അതില്‍ മോര്‍ ബഹനാമിന്റെയും സഹോദരി സാറായുടെയും പടയാളികളുടെയും ശരീരം കണ്ടെടുത്തു കബറുകള്‍ സ്ഥാപിക്കുകയും ചെയ്തു . ഈ കബറുകളില്‍ നിന്നും ആ കാലയളവില്‍ തന്നെ നിരവധി അത്ഭുതങ്ങളും, രോഗസൗഖ്യവും ലഭിച്ചിരുന്നു. പിന്നീട് അവിടെ സുറിയാനി സഭ ഒരു ദയറാ പണിയുകയും ചെയ്തു….

”മോര്‍ ബഹനാം സഹദാ”’ പൗരസ്ത്യ
സഭയിലെ വിശുദ്ധരുടെ ഗണത്തിലെ
പ്രധാനിയാണ്.മഹാപരിശുദ്ധനായ മോര്‍ ബഹനാം സഹദായുടെ കബറിടത്തില്‍
മുസ്‌ളീം, ക്രൈസ്തവ തീര്‍ത്ഥാടകരെത്തി
പ്രാര്‍ത്ഥിക്കുന്നു. ‘പ്രതീക്ഷയെ പച്ച
പിടിപ്പിക്കുന്നവന്‍’ എന്നര്‍ത്ഥമുള്ള
അല്‍ – ഖിതിര് എന്നാണ് മുസ്‌ളീംകളുടെ
ഇടയില്‍ ബഹനാന്‍ സഹദാ
അറിയപ്പെടുന്നത്.

വിശുദ്ധ ബഹനാം സഹദായുടെ ഓര്‍മ്മ ഡിസംബര്‍ 10 നു സഭ ആചരിക്കുന്നു. പരിശുദ്ധനായ മോര്‍ ബഹനാന്‍ സഹദായുടെയും, സാറായുടെയും, മോര്‍ മത്തായിയുടെയും പ്രാര്‍ത്ഥന നമുക്ക് കോട്ടയും, അഭയവുമായി തീരട്ടെ

Comments

comments

Share This Post

Post Comment