പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് വലിയ ബാവാ തിരുമേനിയുടെ 217-മത് ശ്രാദ്ധപ്പെരുന്നാള്‍


പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് വലിയ ബാവാ തിരുമേനിയുടെ 217-മത് ശ്രാദ്ധപ്പെരുന്നാള്‍തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയോട് ചേര്‍ന്നുള്ള തേവനാല്‍ താഴ്വരയില്‍ ദീര്‍ഘകാലം തപസ്സനുഷ്ഠിക്കുകയും , മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പ്രഥമ മെത്രാപ്പോലീത്താ ആയി തീരുകയും ചെയ്ത പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് വലിയ ബാവാ തിരുമനസ്സിലെ 217-മത് ശ്രാദ്ധപ്പെരുന്നാള്‍ പരിശുദ്ധന്റെ തൃക്കരങ്ങളാല്‍ സ്ഥാപിതമായ തേവനാല്‍ താഴ്വരയിലെ മാര്‍ ബഹനാന്‍ ദയറാ ചാപ്പലില്‍ ജൂലൈ 10,11(ബുധന്‍, വ്യാഴം) തീയതികളില്‍ നടത്തപ്പെടുന്നു.ബുധന്‍ വൈകിട്ട് 6.30 ന് സന്ധ്യാനമസ്‌ക്കാരവും അനുസ്മരണ പ്രഭാഷണവും, ആശീര്‍വാദവും നേര്‍ച്ചയും.
വ്യാഴം രാവിലെ 8.00 ന് വി.കുര്‍ബ്ബാനയും പരിശുദ്ധനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ചസദ്യയും നടത്തപ്പെടും

Comments

comments

Share This Post

Post Comment