വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ തുടക്കമായി

ഇന്ന് വൈകുന്നേരം സന്ധ്യാനമസ്‌കാരത്തെത്തുടര്‍ന്ന് ഫാ.ജോര്‍ജ്ജ് പനയ്ക്കാമറ്റം വചനശുശ്രൂഷ  നിര്‍വഹിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ പടിഞ്ഞാറേ കുരിശടി ചുറ്റി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു. ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 29ന് രാവിലെ 7.30-ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ചവിളമ്പ്

Comments

comments

Share This Post

Post Comment