ക്രിസ്തുവിന്റെ ജീവിതം ഒരു വെല്ലുവിളിയായി സ്വീകരിക്കണം – ഡോ.ഏബ്രഹാം മാര്‍ സെറാഫിം


വിശുദ്ധന്മാര്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ക്രിസ്തുജീവിതമാതൃക നമ്മളോരോരുത്തരും ഒരു വെല്ലുവിളിയായി സ്വീകരിക്കണമെന്ന് അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത. പരുമല സെമിനാരിയില്‍ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളില്‍ സന്ദേശം നല്‍കുകയായിരുന്നു അഭി.തിരുമേനി. ക്രിസ്തു നമ്മുടെ ഉള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ആനന്ദാനുഭവങ്ങളെ തിരിച്ചറിയണമെന്നും അഭി.തിരുമേനി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വി.കുര്‍ബ്ബാനയ്ക്കുശേഷം നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ആശീര്‍വാദത്തെതുടര്‍ന്ന് നേര്‍ച്ചവിളമ്പും ക്രമീകരിച്ചിരുന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പെരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment