യുവജനപ്രസ്ഥാനം കുന്നംകുളം ഭദ്രാസന കിഴക്കന്‍ മേഖല യുവജനസംഗമം


കുന്നംകുളം ഭദ്രാസനത്തിന്റെ കിഴക്കന്‍ പ്രദേശമായ ചേലക്കര മേഖലയിലെഓട്ടുപ്പാറ, ചേലക്കര,കൊണ്ടാഴി, മണലിത്തറ,പനങ്കുറ്റി,പറമ്പായി, തിരുവിലാമല, വട്ടുള്ളി തുടങ്ങിയ ദേവാലയങ്ങളിലെ യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടു 2019 ജൂണ്‍ 30ന് ചേലക്കര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന കിഴക്കന്‍ മേഖല യുവജന സംഗമം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഉത്ഘടനം ചെയ്യുന്നു. അഖില മലങ്കര ശുശ്രുഷക സംഘം സെക്രട്ടറിയും യുവജനപ്രസ്ഥാനം മുന്‍ കേന്ദ്ര ട്രഷറര്‍ ശ്രി. ബിജു.വി പന്തപ്ലാവ് മുഖ്യസന്ദേശം നല്കുന്നതുമാണ്.സമ്മേളനത്തില്‍ മേഖലയിലെ കലാ സാംസ്‌കാരിക വിദ്യാഭ്യാസ സാമൂഹിക മേഖകലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവജനപ്രസ്ഥാനം പ്രവര്‍ത്തകരെ ആദരിയ്ക്കുന്നു.

Comments

comments

Share This Post

Post Comment