കുന്നംകുളം ഭദ്രാസന 2018-2019-ലെ വാര്‍ഷിക പൊതുയോഗം നടന്നു

ഭദ്രാസനതല അവാര്‍ഡ് വിതരണവും കുന്നംകുളം ഭദ്രാസന അരമനയിലെ സെന്റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്നു ഭദ്രാസന കൗണ്‍സിലിന്റെ കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ ഭദ്രാസന  സെക്രട്ടറി, ഓഡിറ്റര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നീ സ്ഥാനികളുടെ തിരഞ്ഞെടുപ്പും ഈ യോഗത്തില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസന  സെക്രട്ടറിയായി ഫാ.ജോസഫ് ചെറുവത്തൂരിനെയും, ഭദ്രാസന ഓഡിറ്ററായി കെ.എം ചേറുവിനെയും, കൗണ്‍സില്‍ അംഗങ്ങളായി ഫാ.സക്കറിയ കൊള്ളന്നൂര്‍, സി.യു ചിന്നന്‍, ജീബ്ലസ്സ് ജോര്‍ജ്ജ് (കുന്നംകുളം മേഖല), അഡ്വ ഗില്‍ബര്‍ട്ട് ചീരന്‍ (പഴഞ്ഞി മേഖല), ഫാ.മാത്യു തോമസ്, ചാക്കോ കെ കുരിയന്‍ (ചേലക്കര മേഖല) എന്നിവരെ യോഗം തിരഞ്ഞെടുത്തു. കുന്നംകുളം ഭദ്രാസനത്തിലെ 10, 12 ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 ലഭിച്ചവര്‍ക്കും, സര്‍വ്വകലാശാല തലത്തില്‍ റാങ്ക്, പി.എച്ച.്ഡി ലഭിച്ചവര്‍ക്കും, സണ്‍ഡേ സ്‌കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, പ്രഫ.എ.ഒ വര്‍ഗ്ഗീസ്, കെ.സി ലോഫ്‌സണ്‍ മാസ്റ്റര്‍, ഫാ.ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഭദ്രാസനത്തിലെ എല്ലാ വൈദികരും, പള്ളി പ്രതിനിധികളും, അവാര്‍ഡ് ജേതാക്കളും, അവരുടെ രക്ഷാകര്‍ത്താക്കളും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment