ദിവ്യബോധനം പഠിതാക്കളുടെ സംഗമം


നിലയ്ക്കല്‍ ഭദ്രാസന ദിവ്യബോധന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ ഭദ്രാസന ദിവ്യബോധന പദ്ധതിയിലൂടെ പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളവരും പുതിയതായി കോഴ്‌സില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവരുടേയും സംഗമം 2019 ജൂലൈ 7 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് റാന്നി ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വെച്ച് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നതാണ്. തദ്ദവസരത്തില്‍ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ആദ്യ സെമിനാറും നടത്തപ്പെടുന്നു. ബഹു.ഫാ. ഡോ. ടി.ജെ. ജോഷ്വാ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 

Comments

comments

Share This Post

Post Comment