അട്ടപ്പാടി മിഷന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

2019 ജൂലൈ 3 സെന്റ് തോമസ് ദിനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ അട്ടപ്പാടി മിഷന്റെ ഒന്നര മാസം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു ഇന്ന് തുടക്കമായി. കോട്ടയം വൈദീക സെമിനാരി അധ്യാപകനും ശ്രുതി മ്യൂസിക് സ്‌കൂളിന്റെ മുന്‍ ഡയറക്ടറുമായ ഫാദര്‍. ഡോ. എം പി ജോര്‍ജ് സുറിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗാനഗന്ധര്‍വനായ എം പി ജോര്‍ജ് അച്ചന്‍ അര്‍പ്പിച്ച സുറിയാനി കുര്‍ബാന , എല്ലാവരിലും സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കി. കര്‍ത്താവായ യേശുതമ്പുരാന്റെ ഭാഷ ആയ സുറിയാനി ഭാരതത്തില്‍ എത്തിച്ചത് മാര്‍ത്തോമ്മാ ശ്ലീഹായാണ്. പരിശുദ്ധ സഭയുടെ പഴയ പാരമ്പര്യം അനുസരിച്ചു മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളില്‍ സുറിയാനിയില്‍ ആയിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. ആ ആത്മ നിര്‍വിധി ഇന്ന് പൂര്‍്ണമാവുകയായിരുന്നു.വിശുദ്ധ കുര്‍ബാനന്തരം നടന്ന ‘ മാര്‍ത്തോമ്മാ സ്മൃതി ‘ സെമിനാറില്‍ ശ്രീ. ജാര്‍ലി മുഖ്യ പ്രഭാഷണം നടത്തി. ഫാദര്‍ എം പി ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു. ഫാദര്‍ എം ഡി യൂഹാനോന്‍ റമ്പാന്‍ , ഫാദര്‍ വര്ഗീസ് ജോസ്ഫ് , ഫാദര്‍ വര്ഗീസ് മാത്യു ,ഫാദര്‍ ജോസഫ് കെ ജോണ്‍ , ഫാദര്‍. നിബു തോമസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Comments

comments

Share This Post

Post Comment