മെല്‍ബണ്‍ പള്ളി സ്വതന്ത്ര ഇടവകയായി


മെല്‍ബണ്‍: സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. മെല്‍ബണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്. പുതിയ ഇടവകയില്‍ ആദ്യമായി നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌തോത്ര പ്രാര്‍ത്ഥനയിലും വികാരി ഫാ. C A ഐസക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും, 2019-20 വര്‍ഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയും വായിക്കുകയുണ്ടായി. ഇടവക കൈക്കാരനായി ശ്രീ. ലജി ജോര്‍ജ്, സെക്രട്ടറി ശ്രീ സഖറിയ ചെറിയാന്‍ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് പ്രാര്‍ത്ഥനാപൂര്‍വ്വം ചുമതലയില്‍ പ്രവേശിച്ചത്.

Comments

comments

Share This Post

Post Comment