സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനെ സ്വാഗതം ചെയ്യുന്നു – അഡ്വ.ബിജു ഉമ്മന്‍

ബഹു. സുപ്രീംകോടതി വിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ പറഞ്ഞു. സുപ്രീംകോടതിവിധി നടപ്പിലാക്കുവാന്‍ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടികള്‍ അവലംബിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആ സ്ഥാനത്ത് അനുരഞ്ജന സമിതിയും, സമവായവും, ചര്‍ച്ചയും എന്ന ഉപാധികള്‍ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുവാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബഹു. സുപ്രീംകോടതി വിധി നടപ്പിലാക്കുവാന്‍ ഭരണഘടനാ ബാധ്യതയുള്ള സര്‍ക്കാര്‍ വിധി നടപ്പിലാക്കാത്തതിന്റെ പേരില്‍ കര്‍ക്കശമായ താക്കീത് ലഭിച്ചിട്ടും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു എന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.
സുപ്രീംകോടതി വിധിയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും കോടതി വിധി നടപ്പാക്കുവാനല്ല ഉദ്ദേശിക്കപ്പെട്ടിട്ടുളളതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ കേരള ഗവണ്‍മെന്റ് നിയമിച്ച മന്ത്രി സഭാ ഉപസമിതിയുടെ പ്രസക്തി ഇല്ലാതാകുന്നു. സുപ്രീംകോടതി വിധിയെ അതിന്റെ അന്ത:സത്തക്കെതിരായി വ്യാഖ്യാനിക്കാന്‍ ഒരു കോടതിക്കും അവകാശമില്ലെന്ന് സുപ്രീംകോടതി ഉറപ്പായി കല്പിച്ചിരിക്കുന്നു. കോടതി വിധി നടപ്പാക്കുവാന്‍ ഗവണ്‍മെന്റിന് പൂര്‍ണ്ണമായിട്ടുളള ബാധ്യതയുണ്ടെന്നും അതില്‍ വെളളം ചേര്‍ത്തു കൊണ്ട് സമാന്തര ഭരണം നിലനിര്‍ത്തുവാനുളള ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.

Comments

comments

Share This Post

Post Comment