വൈദിക ശുശൂഷ സഭയുടെ വികസനത്തിന്:പരിശുദ്ധ. കാതോലിക്ക ബാവ


കോട്ടയം: വൈദിക ശുശ്രൂഷ സഭയുടെയും സമൂഹത്തിന്റെയും വികസനത്തിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ ഉപകരിക്കണമെന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ നടന്ന ഗുരു വന്ദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം മുന്‍പ്രിന്‍സിപ്പാള്‍ ഫാ.ഡോ.ഒ.തോമസ്, ഫാ.ഡോ.ബി.വര്‍ഗീസ്, വെരി.റവ.ഡോ.യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ക്ക് നല്‍കിയ ഗുരു വന്ദന യാത്ര അയപ്പു സമ്മേളനത്തില്‍ ഡോ .മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേ ബിയോസ്, ഫാ.ഡോ.റ്റി.ജെ ജോഷ്വാ, പ്രിന്‍സിപ്പാള്‍ ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ. റെജി മാത്യൂ, മാര്‍ത്തോമ്മാ സെമിനാരി പ്രിന്‍സിപ്പാള്‍ റവ.ഡോ.പ്രകാശ് കെ.ജോര്‍ജ്, ഡീക്കന്‍ ബിനോയ് കോശി ഫാ.ഡോ. ഷാജി പി.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ഡോ ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഡോ. നൈനാന്‍ കെ ജോര്‍ജ് എന്നിവര്‍ ഗുരുക്കന്മാരെ ഹാരം അണിയിച്ചു. ഫാ.ഡോ.ഒ.തോമസ്, വെരി.റവ. ഡോ.യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സെമിനാരിയുടെ ഉപഹാരം പ.കാതോലിക്കാ ബാവ നല്‍കി.

Comments

comments

Share This Post

Post Comment