സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം:’സഖറിയ മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. സെന്റ ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധിപനായ അഭി.സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വേരുകള്‍ ആരൂഢമായിരിക്കുന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള വേദത്തിന്റെയും പൈതൃകത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും ഉറച്ച അസ്ഥിവാരത്തിലാണ്. ദൈവജനത്തിന്റെ പ്രതി
നിധികളായ നമുക്ക് മുന്നോട്ടുള്ള പാതയില്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും അതു തന്നെയാണെന്ന് മാര്‍ നിക്കോളോവോസ് ഓര്‍മ്മിപ്പിച്ചു. ഫാ. എബി പൗലൂസ് ധ്യാനം നയിച്ചു.ഭദ്രാസനസെക്ര ട്ടറി ഫാ. സുജിത് തോമസ്, ഫാ. മാത്യു തോമസ്, വെരി റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബാബു കെ. മാത്യു, ഫാ. ഡോ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, ഫാ.എബി ജോര്‍ജ് പോള്‍ കറുകപ്പിള്ളി, തമ്പി നൈനാന്‍, റവ. സി.ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഡോ. സി.കെ. രാജന്‍, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ 54 ഇടവകകളില്‍ നിന്നായി 40 വൈദികരും 51 പ്രതിനിധികളും പങ്കെടുത്തു.

Comments

comments

Share This Post

Post Comment