വീടില്ലാത്തവര്‍ക്ക് വീട് പ്രോജക്ടുമായി മസ്‌കറ്റ് ഇടവക


മസ്‌കറ്റ്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ വാര്‍ഷിക ചാരിറ്റി പ്രോജക്റ്റായ Home for Homeless പദ്ധതിയിലേക്ക്  അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ പാവപ്പെട്ടവരും ഭവനരഹിതരുമായവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സഹായം നല്‍കുകയാണ് തണല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. 2019 ജൂണ്‍ 14 ന് വിശുദ്ധ ആരാധനക്ക് ശേഷം 2019-2020 ലെ പദ്ധതി ക്ക് ആരംഭം കുറിച്ചു. മുംബൈ ഭദ്രാസനത്തിലെ ഗ്രിഗോറിയന്‍ കമ്മ്യൂണിറ്റിയിലെ അസോസിയേറ്റ് വികാരി ഫാ. ബിജോയ് വര്‍ഗീസ്, ഫാ. അലോണ്‍ ജോസഫ് അലക്സ്, എംജി.ഓ.എം.ഇ. വികാരി / പ്രസിഡന്റ് ഫാ. മത്തായി പള്ളത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മുതിര്‍ന്ന ഇടവക അംഗവും മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ഒരു വീട് പണിയുന്നതിനായി ആറ് ലക്ഷം രൂപയുടെ പ്രാരംഭ സംഭാവന നല്‍കി.
മസ്‌കറ്റ് ആസ്ഥാനമായുള്ള നാദന്‍ ട്രേഡിംഗ് എല്‍എല്‍സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ചെയര്‍മാനുമാണ് ഡോ.യോഹന്നാന്‍. ഓണററി ട്രസ്റ്റി ജോണ്‍ തോമസ്, കോ-ട്രസ്റ്റി സാബു ചാണ്ടി, ഓണററി സെക്രട്ടറി പ്രദീപ് വര്‍ഗ്ഗീസ് എന്നിവരും പങ്കെടുത്തു. തണല്‍ സ്നേഹ വീട് കണ്‍വീനറും അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ബോബന്‍ മാത്യു തോമസ്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അഹമ്മദാബാദിലെ ഓര്‍ത്തഡോക്സ് ഭദ്രാസനത്തിന്റെ കീഴിലുള്ള മഹാ ഇടവക വര്‍ഷങ്ങളായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്യാന്‍സര്‍-വൃക്ക രോഗികളെ സഹായിക്കുക, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുക, പാവപ്പെട്ടവര്‍ക്ക് വീട് പണിയുക തുടങ്ങിയ പ്രശംസനീയമായ ചാരിറ്റി പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

More details can be obtained from the Vicar, MGOME, on P O Box 984, PC 100, Muscat, Sultanate of Oman. E mail: office@mgomemuscat.com. Telephone: +968-24702606, Fax: 968-24790811 or online www.mgomemuscat.com

Comments

comments

Share This Post

Post Comment