നമ്മുടെ ഭാഷ ശ്രേഷ്ഠതയുടെ പടവുകളില്‍

ലോകത്താകമാനമുള്ള മലയാള ഭാഷാ സ്‌നേഹികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത ആയിരുന്നല്ലോ മലയാളഭാഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ശ്രേഷ്ഠഭാഷാപദവി. മലയാളിയുടെ ദീര്‍ഘകാല ആവശ്യം പരിഗണിക്കപ്പെട്ട അതുല്യ നിമിഷം. ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളെ പോലെ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും അവസരം ലഭിക്കുന്ന ഈ പദ്ധതിയെ ആദരപൂര്‍വം സ്വീകരിക്കുന്നു. ഇത് വേണ്ടി പരിശ്രമിച്ച ഏവരെയും അഭിനന്ദിക്കുന്നു.മലങ്കര സഭാമക്കള്‍ ഉത്തരേന്ത്യയിലേക്ക് ഉപജീവനത്തിനായി കുടിയേറാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി. 1940കളില്‍ ഡല്‍ഹിയില്‍ ആരാധന ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭ, മൂന്നു തലമുറയോട് പിന്നിടുമ്പോഴും പ്രധാന ആരാധനാ ഭാഷ മലയാളം തന്നെയായി തുടര്‍ന്നു. ആയതിനാല്‍ തന്നെ മലയാള ഭാഷ ശ്രേഷ്ഠ ഭാഷയായി പ്രഖ്യാപിച്ച പെടുമ്പോള്‍ അഭിമാനിക്കാനും മുന്നിലുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകണം. ഭാഷ ഒരു ആശയവിനിമയ ഉപാധി മാത്രമല്ല, മറിച്ച് അത് ഒരു സാംസ്‌കാരിക പൈതൃകത്തിന് പിന്തുടര്‍ച്ച കൂടിയാണ്. അറിഞ്ഞോ അറിയാതെയോ മലയാളം സംസാരിക്കുന്നതും ഉപയോഗിക്കുന്നുതും ‘സ്റ്റാറ്റസ്’ സിനെ ഏറ്റക്കുറച്ചില്‍ ഉണ്ടാകും എന്നുള്ള കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയപ്പോള്‍ നഷ്ടമായത് വലിയൊരു വലിയൊരു പൈതൃകത്തെ ആണ് എന്ന് ചില സാക്ഷ്യങ്ങള്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. പുതുതലമുറയ്ക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ആരാധന ഭാഷ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഉണ്ടെങ്കിലും ഇന്നും ആത്മ സന്തോഷത്തിന് മാതൃഭാഷയില്‍ തന്നെ ആരാധിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മുടെ വിശ്വാസികളില്‍ ബഹുഭൂരിപക്ഷം. ഏതു സമൂഹത്തിനു വേണ്ടിയാണോ ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ആരാണ് നടത്തുന്നത്, അത്തരക്കാരുടെ സാന്നിധ്യം ആ സമയങ്ങളില്‍ പോലും വര്‍ദ്ധിച്ചു കാണുന്നുമില്ല. മറ്റു ഭാഷകളില്‍ അത് 14 മിണ്ടാത്ത വൈദികരെ ഇകഴ്ത്തി കാണിക്കാന്‍ മാസത്തിലൊരിക്കല്‍ അന്യഭാഷയില്‍ ആരാധന വേണമെന്ന് വാദിക്കുന്നവര്‍ ബഹുഭാഷാ പണ്ഡിതന്മാരുടെ സാമീപ്യത്തില്‍ ഈ ആവശ്യം ഉന്നയിക്കാറുമില്ല. രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നമ്മുടെ അഭിമാനം പി സി അലക്‌സാണ്ടര്‍, വേദിയില്‍ ഇന്ത്യയുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെപ്പോലെ പ്രമുഖര്‍ ഇരിക്കുമ്പോള്‍ പോലും മലയാളത്തില്‍ രണ്ട് വാക്ക് പറയാതെ വേദിവിട്ടു പോകാറില്ലായിരുന്നു. തന്റെ മനസ്സില്‍ ഉള്ള സന്ദേശം സദസ്സിലുള്ള ഭൂരിപക്ഷത്തിന് വ്യക്തമായി കൈമാറണമെന്ന് ലക്ഷ്യമായിരുന്നു അതിന്റെ പിന്നില്‍. 2011 ല്‍ ഹോസ്ഖാസ് സെന്റ് പോള്‍സ് സ്‌കൂളില്‍ വച്ച് നടന്ന ഓ സി വൈ എം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ ലെഫ്റ്റ് ഗവര്‍ണറുടെ സാന്നിധ്യത്തിലും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇംഗ്ലീഷിലുള്ള തന്റെ സന്ദേശത്തിനു ശേഷം മലയാളത്തില്‍ നടത്തിയ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ യുവ സമൂഹത്തെ സ്‌നേഹത്തെ ആവേശം കൊള്ളിക്കുന്നതായിരുന്നു. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ എട്ട് ദിവസം നീണ്ട ഉപവാസം അനുഷ്ഠിച്ചത്തിനു ശേഷം നടന്ന ആദ്യ പൊതുസമ്മേളനം എന്ന് പ്രത്യേകതയില്‍ മലയാളത്തില്‍ പ്രസംഗിച്ച അപ്പോഴാണ് എന്റെ ഉള്ളിലുള്ള ഇടയനെ മനസ്സ് യുവാക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞതും അവരെ ആവേശം കൊള്ളിച്ചതും. ഡല്‍ഹിയിലെ മലയാളം മിഷന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ ആരും അറിയാതെ പോയ സംഭാവനകള്‍ ഈ സഭയുടെതായി ഉണ്ട് . തൊണ്ണൂറുകളുടെ അവസാനകാലത്ത് ഹോസ് ഖാസ് , ജനക്പുരി, തുഗ്ലക്കാബാദ് എന്നീ ഇടവകകളില്‍ മലയാളം ക്ലാസുകള്‍ സ്‌കൂള്‍ പഠനത്തിന് ഭാഗമായിരുന്നു. യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തന്നെ പ്രത്യേക പാഠപുസ്തകം പിന്നെ പരിമിതമായ ഇന്നത്തെ സാഹചര്യങ്ങളില്‍ ഒരുക്കിയിരുന്നു. മലയാളി മാനേജ്‌മെന്റ് സ്‌കൂളുകളില്‍ മലയാളം പഠിക്കാന്‍ അവസരം ഉള്ള ചുരുക്കം ചില സ്‌കൂളുകളില്‍ ഒന്നാണ് സെന്‍ മേരീസ് കത്തീഡ്രല്‍ ഭാഗമായ ഹോസ്ഖാസ് സെന്റ് പോള്‍സ് സ്‌കൂള്‍.മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കുവാന്‍ ഈ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തുടര്‍ന്ന് പോകേണ്ടതും ആവശ്യമാണ്. സഭയിലെ പ്രവാസികളായ പിന്‍തലമുറയ്ക്ക് സാംസ്‌കാരിക പൈതൃകത്തിനും പാരമ്പര്യത്തിലും അടിയുറച്ച നില്‍ക്കുവാന്‍ മലയാള ഭാഷാപഠനം അത്യന്താപേക്ഷിതമാണ്. മലയാളം വായിക്കാനും എഴുതാനും അറിയുന്നത് നാണക്കേടല്ലേ, മറിച്ച് അഭിമാനം അമൂല്യസമ്പത്ത് ആണെന്ന് കരുതാന്‍ നമുക്ക് കഴിയണം. മലയാളഭാഷ എന്ന ശ്രേഷ്ഠ വരദാനത്തെ നമുക്ക് സംരക്ഷിക്കാം കൈമാറാം

Jojy Ninan, Vazhuvady

YOUTH VISION JULY 2013 – A Journal from HAUZ KHAS ST. MARYS ORTHODOX CATHEDRAL YOUTH MOVEMENT

Comments

comments

Share This Post

Post Comment