ബഥനി സെന്റ് മേരീസ് എം.ജി.ഒ.സി.എസ്.എം പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു


പെരുനാട് : ബഥനി സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 2019 – 20 വര്‍ഷത്തിലെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മറീന എസ്.ഐ.സി അദ്ധ്യക്ഷത വഹിച്ച യോഗം നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡന്റ് ഫാ.ജോജി ജോര്‍ജ്ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ ഇതോടൊപ്പം നടന്നു. ജിജിന്‍ മാത്യു, സിസ്റ്റര്‍ ഹെലന്‍ എസ്.ഐ.സി, സിസ്റ്റര്‍ ക്രിസ്റ്റീന എസ്.ഐ.സി, ലിജിന്‍ ജോര്‍ജ്ജ്, ജിയ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു

Comments

comments

Share This Post

Post Comment