കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം 2019 : പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ അതിഥി


കുവൈറ്റ് : കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 5-ാമത് കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുന്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഓ. ജോണ്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കും.ജൂലൈ 30-ന് കോട്ടയം പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ ക്രമീകരിച്ചിരിക്കുന്ന കുടുംബസംഗമത്തില്‍ കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയ പള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളില്‍ നിന്നുള്ള അംഗങ്ങളും, മുന്‍ അംഗങ്ങളും പങ്കെടുക്കും.

Comments

comments

Share This Post

Post Comment