എ.ജി.ജോസഫ് റമ്പാച്ചന്റെ 30-ാം അടിയന്തിരം


പരുമല സെമിനാരി അസി.മാനേജരായിരുന്ന വന്ദ്യ ദിവ്യശ്രീ. എ.ജി.ജോസഫ് റമ്പാച്ചന്റെ 30-ാം അടിയന്തിരം പരുമല സെമിനാരിയില്‍. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. വെരി. റവ. കെ.വി.ജോസഫ് റമ്പാന്‍, ഫാ.കോശി ജോര്‍ജ്ജ് വരിഞ്ഞവിള എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി വൈദികരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. പരുമല സെമിനാരി ആഡിറ്റോറിയത്തില്‍ വിപുലമായ നേര്‍ച്ചസദ്യ ക്രമീകരിച്ചിരുന്നു.

Comments

comments

Share This Post

Post Comment