മാര്‍ കുറിയാക്കോസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍


ശിശുസഹദാ എന്നറിയപ്പെടുന്ന മാര്‍ കുറിയാക്കോസ് സഹദായുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് കൊല്ലം മെത്രാസന ബാലസമാജത്തിന്റെ നേതൃത്വത്തില്‍ പേരയം സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്ന് സഹദായുടെ തിരുശേഷിപ്പിടമായ കുണ്ടറ മാര്‍ കുറിയാക്കോസ് സെമിനാരിയിലേക്ക് പദയാത്ര നടത്തി.ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് തിരുമേനി പദയാത്ര ഉദ്ഘാടനം ചെയ്യുകയും സെമിനാരിയില്‍ പദയാത്രികരെ അനുഗ്രഹിക്കുകയും ചെയ്തു.പദയാത്രയെ സെമിനാരിയില്‍ മാനേജര്‍ ഫാ.കെ.കെ.വര്‍ഗ്ഗീസ്,സെക്രട്ടറി ഫാ.ഗീവര്‍ഗീസ് രാജ് എന്നിവര്‍ സ്വീകരിച്ചു. ബാലസമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.ജിത്തു തോമസ്,കേന്ദ്ര കമ്മിറ്റി അംഗം ബിനീഷ് റ്റി മാത്യൂസ് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയെ പ്രതിനിധികരിച്ചു.വെരി.റവ.ഇ.ജെ തോമസ് കോര്‍എപ്പിസ്‌കോപ്പ,ഫാ.ജോയിക്കുട്ടി വര്‍ഗ്ഗീസ്,ഫാ കെ ലൂക്കോസ്,ഫാ.മാത്യു ടി തോമസ്,ഡീക്കന്‍ മത്തായി എന്നിവര്‍ സംബന്ധിച്ചു.ബാലസമാജം മെത്രാസന സെക്രട്ടറി അഭിഷേക് തോമസ്,ട്രഷറര്‍ സൂസന്‍ അലക്‌സാണ്ടര്‍ ക്രമീകരണങ്ങള്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നൂ 600 പേരോളം പദയാത്രയില്‍ സംബന്ധിച്ചു.

 

Comments

comments

Share This Post

Post Comment