സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് സമാപനം കുറിച്ചു


നാല് ദിവസം നീണ്ടു നിന്ന മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീത സമാപനം. ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഭദ്രാസനസഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികരായിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനകര്‍മ്മം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയസ് മെത്രാപ്പോലീത്തക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിച്ചു. കാനഡ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ഡാളസ്, ഹൂസ്റ്റണ്‍,അറ്റലാന്റാ, ഡിട്രോയിറ്റ്, ഷിക്കാഗോ തുടങ്ങി ഭദ്രാസനത്തിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളില്‍ നിന്നും 750 -ല്‍പ്പരം പ്രതിനിധികളും, 50 -ല്‍പ്പരം വൈദീകരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോണ്‍, ഫാ.ഡോ.ഓ.തോമസ്, ഫാ.ഡോ.ജേക്കബ് മാത്യു, ഫാ.ജേക്ക് കുര്യന്‍, ഫാ.സജു വര്‍ഗീസ് , ഡോ.മീന മിര്‍ഹോം, മിസ്. സൂസന്‍ സഖറിയാ, മിസിസ്. നവീന്‍ മിഖായേല്‍, പ്രകാശ്, മാധവി എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കി. ഫാ.ഡാനിയേല്‍ ജോര്‍ജ്, ഡീക്കന്‍.ജോര്‍ജ്ജ് പൂവത്തൂര്‍, ഫാ.രാജു ഡാനിയേല്‍, ഫാ.ഹാം ജോസഫ്, ഫാ.മാത്യൂസ് ജോര്‍ജ്, ഫാ.എബി ചാക്കോ, ഫാ.റ്റെജി എബ്രാഹാം, മിസ്റ്റര്‍. എബ്രാഹാം
വര്‍ക്കി, മിസിസ്.സിബല്‍ ചാക്കോ, കോശി ജോര്‍ജ്ജ്, മിസ്റ്റര്‍. ജിമ്മി പണിക്കര്‍, മിസിസ്.സാറ ഗബ്രിയേല്‍, മിസ്റ്റര്‍. ഷിബു മാത്യു,മിസ്റ്റര്‍. ജെയ്‌സണ്‍ തോമസ്, മിസിസ്. സിബില്‍ ഫിലിപ്പ്, മിസ്റ്റര്‍. ഗ്രിഗറി ഡാനിയേല്‍, മിസിസ്. ജിജി സൈമണ്‍, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷിക്കാഗോയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള 150 -ല്‍പ്പരം യുവതീ-യുവാക്കളും, മുതിര്‍ന്നവരും, വൈദികരും അടങ്ങുന്ന സംഘാടകസമിതിയുടെ അക്ഷീണ പരിശ്രമത്താല്‍ കോണ്‍ഫ്രന്‍സ് വന്‍വിജയമായി മാറി. കോണ്‍ഫറന്‍സ് വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി പ്രയജ്ഞിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം അനുമോദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ തിരുമേനിമാരുടെയും ഭദ്രാസനത്തിലെ വൈദികരുടെയും അകമഴിഞ്ഞ മുഴുനീളസാന്നിധ്യം വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വും പ്രതീക്ഷകളും നല്‍കുന്നതായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മൂന്നാംതലമുറയില്‍പെട്ട യുവതീയുവാക്കള്‍ യാമപ്രാര്‍ഥനകള്‍ കൃത്യതയോടെ ഉരുവിട്ടത് പ്രതീക്ഷ നല്കുന്ന അനുഭവമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ് പറഞ്ഞു.

Comments

comments

Share This Post

Post Comment