കട്ടച്ചിറപള്ളിയില്‍ വീണ്ടും ആരാധനയുടെ സുഗന്ധം


സുപ്രീം കോടതി വിധി അനുസരിച്ച് മാവേലിക്കര ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തിന്റെ ഭരണ നിര്‍വഹണം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏറ്റെടുത്തു വികാരി ഫാ.ജോണ്‍സ് ഈപ്പന്റെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം ദേവാലയത്തില്‍ പ്രവേശിച്ചു ആരാധന നടത്തി. ഇന്ന് സന്ധ്യാനമസ്‌കാരവും നാളെ വിശുദ്ധ കുര്‍ബ്ബാനയും നടക്കുമെന്ന് ഫാ.ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. എല്ലാ ഇടവകാംഗങ്ങള്‍ക്കും ആരാOധനയില്‍ പങ്കുകൊള്ളുവാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ചത്. വിഘടിതവിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് നീക്കം തടഞ്ഞു. 1834-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട കട്ടച്ചിറപള്ളിയില്‍ പ്രവേശിക്കുവാന്‍ മലങ്കരസഭയെ അനുവദിക്കാത്തതില്‍ സുപ്രീംകോടതി സര്‍ക്കാരിന് ഈ മാസം ആദ്യം അന്ത്യശാസനം നല്‍കിയിരുന്നു.

Comments

comments

Share This Post

Post Comment