സ്വയം തിരിച്ചറിവ് ജീവിതം ധന്യമാക്കും. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്


അഗളി – അവനവനെക്കുറിച്ചുള്ള തിരിച്ചറിവാണ് ജീവിതത്തെ ധന്യമാക്കുന്നതെന്ന് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അട്ടപ്പാടി നെല്ലിപ്പതി സെന്റ് തോമസ് ആശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലബാര്‍ ഭദ്രാസന വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കുര്യന്‍ താഴയില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.എം.ഡി.യൂഹാനോന്‍ റമ്പാന്‍, ഫാ.ഫിനെഹാസ് റമ്പാന്‍, ഫാ.വര്‍ഗീസ് പുന്നക്കൊമ്പില്‍ കോര്‍-എപ്പിസ്‌കോപ്പ, വൈദികസംഘം സെക്രട്ടറി ഫാ.മാത്യൂസ് വട്ടിയാനിക്കല്‍,ഫാ.വര്‍ഗീസ് ജോസഫ്, ഫാ.തോമസ് ജോര്‍ജ്ജ്, ഫാ.മോഹന്‍ ജോസഫ്, ഫാ.ജോജി കെ.ജോയ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന വി.കുര്‍ബ്ബാനയ്ക്ക് ഫാ.ജോസഫ് ജോണ്‍ കാര്‍മികത്വം വഹിച്ചു. പത്രോസ് മാര്‍ ഒസ്താത്തിയോസ് സ്മാരക മന്ദിരത്തിന്റെ കൂദാശയും സമര്‍പ്പണവും നടന്നു.

Comments

comments

Share This Post

Post Comment