നവജ്യോതി മോംസ് വാര്‍ഷിക സമ്മേളനം


റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ 9-ാമതും നവജ്യോതി മോംസിന്റെ 8-ാമതും വാര്‍ഷിക സമ്മേളനം സംയുക്തമായി ആഗസ്റ്റ് 2 വെളളിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി-പെരുനാട് ബഥനി ആശ്രമത്തില്‍ വച്ച് നടത്തപ്പെടും. ബഥനി ആശ്രമം സുപ്പീരിയര്‍ റവ.ഫാ.സഖറിയ ഒ.ഐ.സി യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.എബി വര്‍ഗീസ്, നവജ്യോതി മോംസ് ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.ഐവാന്‍ ജോസഫ് ഗീവര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്, നവജ്യോതി മോംസ് ജനറല്‍ സെക്രട്ടറി ശ്രീമതി ബെറ്റി രാജന്‍ എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കടമ്പനാട് നസ്രേത്ത് കോണ്‍വെന്റ് സുപ്പീരിയര്‍ റവ.സിസ്റ്റര്‍ സോഫിയ CLG ക്ലാസ്സ് നയിക്കും.

Comments

comments

Share This Post

Post Comment