ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍


സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങള്‍ക്ക് യോഗ്യതയുള്ളവളും, സ്തുതിക്കപെട്ടവളും, നിത്യകന്യകയുമായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പും, ഇടവകയുടെ പെരുന്നാളും 2019 ഓഗ്സ്റ്റ് 1 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഓഗ്സ്റ്റ്് 4 -ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം കൊടിയേറ്റുന്നതിടുകൂടി പെരുന്നാളുകള്‍ക്ക് തുടക്കം കുറിക്കും. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്‌റ് 10 -ന് ശനിയാഴ്ച രാവിലെ പത്ത് മണിമുതല്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6 -ന് സന്ധ്യാ നമസ്‌കാരവും, വചനശുശ്രൂഷയും, റാസയും നടക്കും. ഓര്‍ത്തോഡോക്‌സ് വൈദീക സെമിനാരി മുന്‍പ്രിന്‍സിപ്പലും ഫാമിലി കൗണ്‍സിലറുമായ ഫാ.ഡോ.ഓ.തോമസ് വചന ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാനക്കും പ്രധാന കാര്‍മികത്വവും വഹിക്കും. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രത്യേക പ്രാര്‍ത്ഥനയും, റാസയും, നേര്‍ച്ചവിളമ്പും നടക്കും. ഫാ.ഡോ.ഓ.തോമസ്, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഇട്ടന്‍പിള്ള എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment