ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദര്‍ശനം : പരിശുദ്ധ കാതോലിക്കാ ബാവാ

കുവൈറ്റ് : ക്രിസ്തീയദര്‍ശനത്തില്‍ അടിവരയിട്ട് പറയേണ്ടുന്ന ചിന്തകളാണ് ആരാധനയും ആതുരസേവനവും. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലെന്നും കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ മുന്‍പന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 30-ന് കോട്ടയം പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 5-ാമത് കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലേറ്റവും വിശിഷ്ഠമായ സര്‍വ്വകലാശാല നമ്മുടെ ഭവനങ്ങളാണെന്നും, ബാല്യകാലത്ത് അവിടെനിന്നും ലഭിക്കുന്ന പാഠങ്ങള്‍ നമ്മുടെ വ്യക്തിവികസനത്തിനും വളര്‍ച്ചയ്ക്കും ഇന്ധനമാണെന്നും, അത്തരത്തില്‍ വളര്‍ന്ന്, പിന്നീട് ഉത്തരഭാരതത്തില്‍ മലങ്കരസഭയ്ക്ക് അഭിമാനമായി മാറിയ സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് പിതാവിനു ഒരു ശാശ്വതസ്മരണയെന്ന നിലയിലാണ് ഈ മിഷന്‍ സെന്റര്‍ പാത്താമുട്ടത്ത് പ്രവര്‍ത്തിച്ചുവരുന്നതെന്നും ബാവാ തിരുമേനി ഓര്‍മ്മപ്പെടുത്തി.കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മുന്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് മിഷന്‍ കുവൈറ്റ് സോണ്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം സ്വാഗതവും, മത്തായി റ്റി. വര്‍ഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഓ. ജോണ്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സാമുവേല്‍ ജോണ്‍ കോര്‍-എപ്പിസ്‌ക്കോപ്പാ, റവ. തോമസ് റമ്പാന്‍, ഫാ. പി.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.സെന്റ് തോമസ് മിഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പുതിയ പദ്ധതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. എബ്രഹാം ഉമ്മന്‍ അവതരിപ്പിച്ചു. കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇടവക പ്രതിനിധികളായ ജുബിന്‍ പി. ഉമ്മന്‍, രാജീവ് വഞ്ചിപാലം, ലിറ്റി എം. ടോം എന്നിവര്‍ അവതരിപ്പിച്ചു.കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ മുന്‍ വികാരിമാരും, പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവരും, വേനല്‍ അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയ ഇടവകാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു

Comments

comments

Share This Post

Post Comment