ദൈവസാന്നിധ്യ ബോധത്തില്‍ ജീവിതം നയിക്കുന്നവരെയാണ് ഈ കാലത്തിന് ആവശ്യം: പരിശുദ്ധ കാതോലിക്കാ ബാവാ.

ദൈവസാന്നിധ്യ ബോധത്തില്‍ ജീവിതം നയിക്കുന്നവരെയാണ് ഈ കാലത്തിന് ആവശ്യമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ.പെരുനാട് ബഥനി ആശ്രമത്തില്‍ മാര്‍ തേവോദോസിയോസ് ബഥാന്യ എക്‌സലന്‍സി അവാര്‍ഡ് പി. യൂ. തോമസിന് നല്കി സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. അറിവു കൊണ്ട് മാത്രം ആരെയും നേര്‍ജീവിതത്തിലേക്ക് നയിക്കാനാവില്ല, പ്രാര്‍ത്ഥനാ ജിവിതമുള്ള വ്യക്തികളാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായിരിക്കുന്നത്. ദൈവാശ്രയത്തില്‍ മനുഷ്യോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് പി. യൂ. തോമസ്. ഒരു ആയുസില്‍ ചെയ്യാന്‍ പറ്റുന്ന പരമാവധി നന്‍മകള്‍ തന്റെ സാഹചര്യത്തെ വിനിയോഗിച്ചു കൊണ്ട് അദ്ദേഹം ചെയ്യുന്നുണ്ടെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

Comments

comments

Share This Post

Post Comment