കോട്ടയം ചെറിയപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് (സൂനോറോ) പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു


പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പ് ( ഇടക്കെട്ടിന്റെ ഒരു ഭാഗം) സ്ഥാപിച്ച ഭാരതത്തിലെ പ്രഥമ ദേവാലയമായ കോട്ടയം ചെറിയപള്ളി മഹാ ഇടവകയില്‍ 15 നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത ചൈതന്യം ഉള്‍ക്കൊള്ളുന്ന ഇടക്കെട്ടിന്റെ ഒരു ഭാഗം ( സുനോറോ) നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാന്‍ വേണ്ടി പരസ്യ വണക്കത്തിനായി പള്ളിയില്‍ പ്രതിഷ്ഠിച്ചു. രാവിലെ വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അയിരുന്നു തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചത് . നിരവധി തീര്‍ത്ഥാടകരാണ് സൂനോറോ ദര്‍ശനത്തിനായി എത്തിയത് . ഓഗസ്റ്റ് 10 മുതല്‍ 15 വരെ പൊതുജനങ്ങള്‍ക്ക് സൂനോറോ വണങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും

Comments

comments

Share This Post

Post Comment