കണ്‍വന്‍ഷന് തുടക്കമായി.


അട്ടപ്പാടി മിഷന്റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് അട്ടപ്പാടിയിലെ 6 ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആത്മീയ കൂട്ടായ്മയായ ഓര്‍ത്തഡോക്‌സ് സെന്‍ട്രല്‍ കണ്‍വന്‍ഷന് തുടക്കമായി. 70 വര്‍ഷത്തെ ഓര്‍ത്തഡോക്‌സ് കുടിയേറ്റ ചരിത്രത്തില്‍ ഈ ദേശത്തുള്ള ഇടവകള്‍ക്കും സഭ മക്കള്‍ക്കും പുതിയ പ്രകാശം ചൊരിഞ്ഞു കൊണ്ട് നടത്തിയ കണ്‍വന്‍ഷന്‍ ഒരു വലിയ അനുഗ്രഹം ആയിരുന്നു.  സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു . ഫാ. എം ഡി യൂഹാനോന്‍ റമ്പാന്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ സാംസണ്‍ എം സൈമണ്‍ സുവിശേഷ പ്രഘോഷണം നടത്തി. ആശ്രമം സുപ്പീരിയര്‍ ഫാ. വര്ഗീസ് ജോസഫ്, ഫാ. വര്ഗീസ് മാത്യു, ഫാ. നിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ജലപ്രളയ കെടുതിയുടെ ഭീകരതയില്‍ കഴിയുന്നവര്‍ക്കായി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി. സ്‌നേഹ വിരുന്നൊടൊപ്പം ഭക്ത ജനങ്ങള്‍ക്കായി ബസുകളും ക്രമീകരിച്ചിരുന്നു.  ചൊവ്വാഴ്ച വൈകുന്നേരം ഫാ. എബി ഫിലിപ്പും ബുധനാഴ്ച ഫാ. വര്ഗീസ് മാത്യൂവും വചന പ്രഘോഷണം നടത്തും.

Comments

comments

Share This Post

Post Comment