ദേവലോകം അരമനയില്‍ ശൂനോയോ പെരുന്നാള്‍


വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പരിശുദ്ധ അബ്‌ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്റെ ഓര്‍മ്മയും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആഗസ്റ്റ് 14, 15 തീയതികളില് ആചരിക്കും. 14ന്  വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരവും ഡീക്കന്‍ മെല്‍വിന്‍ മാത്യൂ പ്രസംഗവും നടത്തും, തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 15 ന് രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, രാഷ്ട്രത്തിന് വേണ്ടിയും പ്രത്യേകിച്ച്, പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും, അതിവര്‍ഷം മാറുന്നതിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന, പ്രദക്ഷിണം, ധൂപ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment