ദയറകള്‍ സഭയുടെ ആത്മീയ സ്രോതസുകളാന്നെന്നും ഇവിടെ നിന്നു വിശ്വാസവും സ്‌നേഹവും കരുതലും സമൂഹത്തിലേക്ക് പ്രവഹിക്കണമെന്നും-കാതോലിക്കാ ബാവാ


ഓതറ: ദയറകള്‍ സഭയുടെ ആത്മീയ സ്രോതസുകളാന്നെന്നും ഇവിടെ നിന്നു വിശ്വാസവും സ്‌നേഹവും കരുതലും സമൂഹത്തിലേക്ക് പ്രവഹിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് ജോര്‍ജ് ദയറ ചാപ്പലിന്റെ കൂദാശ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയ മാര്‍ അന്തോണിയോസ്. ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍, ദയറ സുപ്പീരിയര്‍ ഫാ. എബി. സി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment