8-ാംമത് ബാഹ്യകേരള വൈദീക സമ്മേളനം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളിലെ വൈദീകരുടെ എട്ടാം വാര്‍ഷിക സമ്മേളനം ബ്രഹ്മവാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 20, 21, 22 തീയതികളില്‍ ഉഡുപ്പി സെന്റ് തോമസ് & അല്‍വാറിസ് മാര്‍ യൂലിയോസ് നഗറില്‍ നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദീക സംഘം പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ശ്രീ. രഘുപതി ഭട്ട് എം.എല്‍.എ, ശ്രീ. പ്രമോദ് മാധവരാജ്, ഫാ. എം.പി ജോര്‍ജ്, ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, ഫാ. സഖറിയ നൈനാന്‍, ഫാ. കുര്യാക്കോസ് പളളിച്ചിറ തുടങ്ങിയവര്‍ ആശംസ അറിയിക്കും. ‘Renounce & Rejoice’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. ബാഹ്യകേരള ഭദ്രാസനങ്ങളിലെ എല്ലാ മെത്രാപ്പോലീത്താമാരും, വൈദീകരും പങ്കെടുക്കും. ത്രിദിന വാര്‍ഷിക സമ്മേളനം 22 ന് ഉച്ചയോടെ സമാപിക്കുമെന്ന് ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി. യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് പളളിച്ചിറ, ജനറല്‍ കണ്‍വീനര്‍ ഫാ. വി.സി ജോസ്, വൈദീകസംഘം സെക്രട്ടറി ഫാ. പി.സി അലക്‌സ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment