ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം


ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിശുദ്ധനാണെന്നു തെളിയിച്ച വ്യക്തിയാണു ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഡോ. ടി.ജെ ജോഷ്വ അനുസ്മരണ പ്രസംഗം നടത്തി. അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. നവതി മാംഗല്യം പദ്ധതി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമര്‍പ്പിച്ചു. നവതിവര്‍ഷ കര്‍മ്മരേഖയുടെ പ്രകാശനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വ്വഹിച്ചു. കേരള ഗവര്‍ണറുടെ സന്ദേശം സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. ഷാലു ജോണ്‍ ചടങ്ങില്‍ വായിച്ചു. അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത, അഭി. ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, അഭി. ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു രാജന്‍, ഫാ. സോളു കോശി രാജു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment