ബാഹ്യകേരളാ വൈദികസമ്മേളനത്തിന് തുടക്കമായി


ഉടുപ്പി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ബാഹ്യകേരളാ ഭദ്രാസനങ്ങളിലെ വൈദിക സമ്മേളനം സെന്റ് തോമസ് അല്‍വാറീസ് നഗറില്‍ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. പുരോഹിതന്മാരുടെ ദൗത്യം ഏറെ സങ്കീര്‍ണ്ണമാണെന്നും അത് ദൈവത്തെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ജീവിതംകൊണ്ടാണെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മാര്‍ത്തോമ്മാ ശ്ലീഹ നല്‍കിയ അപ്പോസ്‌തോലിക പാരമ്പര്യം കാത്ത് സുക്ഷിക്കണമെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
അഖില മലങ്കര വൈദികസംഘം പ്രസിഡന്റ് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ്, അഭി.ഗബ്രിയേല്‍ മാര്‍ കൂറിലോസ്, ജന.സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ് അമയില്‍, ഫാ.എം.ബി.ജോര്‍ജ്ജ്, ഫാ.കുര്യാക്കോസ് പള്ളിച്ചിറ, ഫാ.വി.സി.ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

Report L Fr.Kuriakose Thomas Pallichira

Comments

comments

Share This Post

Post Comment