കരുതല്‍ ‘ – മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു .

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലും ക്വയിലോണ്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് 2018 ലെ പ്രളയ രക്ഷാപ്രവത്തനത്തില്‍ പങ്കാളികളായ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള സഹായ നിധി യുടെ വിതരണം ശ്രീ : എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉല്‍ഘാടനം ചെയ്തു . ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ : ഫാ : നൈനാന്‍ ഫിലിപ്പും ശ്രീ : എന്‍ കെ പ്രേമചന്ദ്രന്‍ എം പി യും 50 കുട്ടികള്‍ക്കാണ് 25,000 രൂപ വീതം സ്‌കോളര്‍ഷിപ് സമ്മാനിച്ചത് . ഭവനനിര്‍മാണ സഹായ വിതരണത്തിന്റെ ആദ്യ ഗഡു തുകയായ ഒരു ലക്ഷം രൂപ വീതം മേയര്‍ ശ്രീ : രാജേന്ദ്ര ബാബു വിതരണം ചെയ്തു . മലങ്കര ഓര്‍ത്തഡോക്‌സ് സഭ , കൊല്ലം ഭദ്രാസനാധിപന്‍ അഭി : സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രോപ്പൊലീത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു

Comments

comments

Share This Post

Post Comment