പ്രളയ അതിജീവനത്തിന് ഭവനം കൈമാറി- ഹോസ്ഖാസ് കത്തീഡ്രല്‍

കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകര്‍ന്നുപോയ ഏതാനും ഭവനങ്ങള്‍ക്കു പുനര്‍ജന്മം നല്‍കുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ നല്‍കി ആദ്യ ഭവനത്തിന്റെ കൂദാശ കര്‍മ്മവും താക്കോല്‍ ദാനവും 2019 ആഗസ്റ്റ് മാസം 22-തീയതി 11 മണിക്ക് ഇടുക്കി മാട്ടുക്കട വച്ചു നടത്തുപ്പെട്ടു. ഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. അജു എബ്രഹാം, ഇടുക്കി അച്ചന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ . ബിജു ആന്‍ഡ്രൂസ്, സഹ വികാരി ഫാ . ജോസഫ് മാത്യു, കത്തീഡ്രല്‍ സൊസൈറ്റി കമ്മിറ്റി അംഗം ശ്രീ ഷാജി ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment