താലന്തുകള്‍ പരിപോഷിപ്പിക്കുന്നതിന് മാതൃകയാകണം : മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ

റാന്നി: സമസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏവരുടേയും വിവിധ തരത്തിലുള്ള കഴിവുകള്‍ വളര്‍ത്തിയെടുത്ത് പ്രയോജനപ്പെടുത്തി സഭയ്ക്കും സമൂഹത്തിനും മാതൃകകളായി തീരണമെന്ന് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്‌സ് സഭ, നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം 6-ാമത് വാര്‍ഷികവും 2019-20 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് സംഗമവും അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് വലിയപളളിയില്‍ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയായ ?നൂറുമേനി – താലന്തുകളുടെ പരിപോഷണത്തിന് ഒരു മാര്‍ഗ്ഗരേഖ? ആസ്പദമാക്കി ജെ.സി.ഐ. ദേശീയ പരിശീലകനായ ശ്രീ. മോന്‍സി വര്‍ഗ്ഗീസ് ക്ലാസ്സ് നയിച്ചു. ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഡയറക്ടര്‍ റവ.ഫാ. ഷിബിന്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ. ഇടിക്കുള എം. ചാണ്ടി, റവ.ഫാ. സൈമണ്‍ വര്‍ഗീസ്, റവ.ഫാ. സോബിന്‍ സാമുവേല്‍, ഡോ. റോബിന്‍ ജെ. തോംസണ്‍, അഡ്വ. നോബിന്‍ അലക്‌സ് സഖറിയ, പ്രൊഫ. ജെസ്സോ ആനി മാത്യു, ശ്രീ. പി. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment