യുവാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി ദൈവത്തിങ്കലേക്കു അടുക്കണം – ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ


പിറവം ; യുവാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി ദൈവത്തിങ്കലേക്കു അടുക്കണം എന്നും ആ നന്മ വഴിയിലുടെ സഞ്ചരിച്ച് സഭയക്കും സമൂഹത്തിനും മാതൃക ആകണമെന്നും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷികവും -പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .നന്‍മയും തിന്മയും തിരിച്ചറിഞ്ഞ് അതില്‍ നന്മയുടെ വശങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കുവാന്‍ യുവാക്കള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ .ജോമോന്‍ ചെറിയാന്‍ അധ്യക്ഷനായി. പത്ത് ,പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഭദ്രാസന ത്തിലെ വിദ്യാര്‍ത്ഥികളെയും ,കലാ കായിക പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു .ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന തെരുവോരം മുരുകനെ ആദരിച്ചു. 2018-19 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി ഗിവീസ് മര്‍ക്കോസ് അവതരിപ്പിച്ചു .വികാരി ഫാ.ജേക്കബ് കുര്യന്‍ ,ഭദ്രാസന സെ ക്രട്ടറി ഫാ.സി.എം.കുര്യാക്കോസ്, ഫാ.സെറാ പോള്‍,ഫാ.ജോബി,ഫാ .ആന്‍ഡ്രൂസ് ,ഫാ .മഹേഷ് തങ്കച്ചന്‍ ,യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികളായ പേള്‍ കണ്ണേത് ,അജു അബ്രഹാം മാത്യു ,നിഖില്‍ ,കെ ജോയി,എല്‍ദോസ് പുള്ളോര്‍മഠം ,എല്‍ദോസ് ബേബി ,എന്നിവര്‍ പ്രസംഗിച്ചു .2017-18 വര്‍ഷത്തെ പരി. ഔഗേന്‍ ബാവ സ്മാരക ബെസ്റ്റ് യുണിറ്റ് ആയി കുന്നയ്ക്കാല്‍ വെസ്റ്റ് സെന്റ് ജോര്‍ജ് യുവജനപ്രസ്ഥാനം കരസ്ഥമാക്കി

Comments

comments

Share This Post

Post Comment