പൗലോസ് ദ്വിതീയന്‍ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു മലങ്കര ഓര്‍ത്തഡോക്സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കാതോലിക്കാ ബാവായുടെ റഷ്യന്‍ സന്ദര്‍ശനം. മോസ്‌കോ വിമാനത്താവളത്തിലെത്തിയ കാതോലിക്കാ ബാവായെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ എക്സ്റ്റേണല്‍ അഫേഴ്സ് വിഭാഗം തലവന്‍ മെത്രാപ്പോലീത്തന്‍ ഹിലാരിയോണ്‍ന്റെയും, ബിഷപ്പ് ഡയനിഷ്യൂന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ചൊവ്വാഴ്ച്ച പരിശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച്ച നടത്തും. ബൈസൈന്റയിന്‍ ഓര്‍ത്തഡോക്സ് സഭകളും, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ വ്യത്യാസമില്ലെന്ന് നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ വ്യക്തമായിട്ടുളളതാണ്. 1976 ല്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ സന്ദര്‍ശിച്ചിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധി സംഘം മോസ്‌കോയിലെ മര്‍ത്തമറിയം മഠം, കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ് സേവിയര്‍, സെന്റ് സിറിള്‍ ചാപ്പല്‍, മെത്തോഡിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്നിവ സന്ദര്‍ശിച്ചു. സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ്, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ഫാ. ഏബ്രഹാം തോമസ്, ഫാ. ജിസ് ജോണ്‍സണും ബാവായെ അനുഗമിക്കുന്നുണ്ട്.

]

Comments

comments

Share This Post

Post Comment