വിവാഹ ധനസഹായ വിതരണം പരുമലയില്‍

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാസ്ഥാനാരോഹണ നവതി ആഘോഷത്തോടനുബന്ധിച്ച് ‘നവതി മാംഗല്യം’ പദ്ധതി പ്രകാരം 90 യുവതികള്‍ക്ക്് വിവാഹ ധനസഹായം നല്‍കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ ധനസഹായ സമിതി തീരുമാനിച്ചു. സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിവാഹ സഹായം നല്‍കുന്നത്. സംസ്ഥാനത്തെ നാനാജാതി മതസ്ഥരായ ആളുകളില്‍ നിന്നും ലഭിച്ച അപേക്ഷ പരിഗണിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സമിതിയോഗത്തില്‍ പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഓ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കണ്‍വീനര്‍ ഏബ്രഹാം മാത്യൂ വീരപ്പളളില്‍, സമിതിയംഗങ്ങളായ ഫാ. ജോസഫ് സാമൂവേല്‍, ഫാ. ജേക്കബ് എന്‍.പി, ഫാ. ബിജു ആന്‍ഡ്രൂസ്, ജിജു പി. വര്‍ഗീസ്, ജോണ്‍ സി. ഡാനീയേല്‍, ഷാജന്‍ ഫിലിപ്പ്, സജി കളീക്കല്‍, ജോ ഇലഞ്ഞിമൂട്ടില്‍, പി.എം തോമസ് എന്നിവര്‍ പ്രസംഗിച്ചു. സഹായവിതരണത്തിന്റെ ആദ്യഘട്ടം 50 പേര്‍ക്ക് ഒക്‌ടോബര്‍ മാസം പരുമല പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്യുമെന്ന് കണ്‍വീനര്‍ ഏബ്രഹാം മാത്യൂ വീരപ്പളളില്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment