ജന്മ വൈകല്യങ്ങളെ അതിജീവിച്ച സച്ചുവിന് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശുപാര്‍ശ.

അഗളി /കല്‍ക്കട്ട : വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓര്‍മ്മകള്‍ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളില്‍ നാലായിരത്തിലധികം വിശുദ്ധ കുര്‍ബാനകളില്‍ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി സെന്റ് തോമസ് ആശ്രമ അംഗം സച്ചുവിന് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാര്‍ശ. സാമൂഹ്യ – ജീവകാരുണ്യ പ്രവര്‍ത്തകനും ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അനി വര്‍ഗ്ഗീസ് മാവേലിക്കര നല്കിയ നോമിനേഷന്‍ പ്രകാരം അഭി.ഫാദര്‍.എം.ഡി.യൂഹാനോന്‍ റമ്പാന്‍ സമര്‍പ്പിച്ച വിശദമായ രേഖകള്‍ പരിശോധിച്ചാണ് സച്ചുവിനെ ശിപാര്‍ശ ചെയ്തത്. ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള നാഷണല്‍ ജൂറിയായതിന് ശേഷമുള്ള ആദ്യ ശിപാര്‍ശയാണ് സച്ചുവിന്റെതെന്നും അര്‍ഹതയ്ക്കുള്ള അംഗികാരമാണ് സച്ചുവിനുള്ള ശിപാര്‍ശയെന്നും യു.ആര്‍.എഫ് വേള്‍ഡ് റിക്കോര്‍ഡ് ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ്, സി.ഇ.എ :ഡോ സൗദീപ് ചാറ്റര്‍ജി എന്നിവര്‍ പറഞ്ഞു. സച്ചുവിന്റെ മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.ഏലമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകങ്ങള്‍ ആയിരുന്നു സച്ചുവിന്റെയും സ്‌നേഹയുടെയും മാതാപിതാകക്കളായ ബിനുവും ഷീജയും.ഇവര്‍ക്ക് ആദ്യ കണ്‍മണിയായി പിറന്ന പെണ്‍കുഞ്ഞിന് ആറ് മാസം പ്രായമായപ്പോള്‍ ആണ് കുഞ്ഞിന്റെ ജന്മ വൈകല്യം ഇവര്‍ തിരിച്ചറിഞ്ഞത്. മകള്‍ക്ക് കേള്‍വി ശക്തിയും സംസാരശേഷിയും ഉണ്ടാവണമെന്ന അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചികിത്സക്കു വേണ്ട പണം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ ആയിരുന്നു സച്ചുവിന്റെ ജനനം.എന്നാല്‍ സച്ചുവും മൂത്ത മകളെ പോലെ കേള്‍വിയുടെയും സംസാരത്തിന്റെയും വാതായനത്തിന് പുറത്താണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. വിധി അവരെ ഇരുവരെയും മാനസീകമായി തളര്‍ത്തിയത് മൂലം പുനര്‍ചിന്തനത്തിന് തയ്യാര്‍ ആകാതെ ഈ പിഞ്ചോമനകളെ തനിച്ചാക്കി ബിനുവും ഷീജയും 2003-ല്‍ ആത്മഹത്യ ചെയ്തു. കണ്‍മുന്നില്‍ നടന്ന ദുരന്തത്തിന്റെ തിരിച്ചറിയാന്‍ പ്രാപ്തി ഇല്ലാതിരുന്ന കുരുന്നുകളുടെ സംരക്ഷണം ആശ്രമം ഏറ്റെടുക്കുവായിരുന്നു. ആശ്രമ അധികൃതരുടെ കഠിനമായ പരിശ്രമത്തിന്റെയും സുമനസുകളായവരുടെ സഹായം കൊണ്ടും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും കൂടി ആയപ്പോള്‍ സച്ചുവിനും സഹോദരിക്കും സ്‌നേഹവും ലാളനയും പരിചരണവും, ചികിത്സയും കിട്ടി. ലക്ഷകണക്കിന് തുക ചിലവഴിച്ച് ഇരുവര്‍ക്കും ഡോ.എം.പി. മനോജിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ചികിത്സയും  ശസ്ത്രക്രിയയും നല്കി കേള്‍വിയുടയുടെയും സംസാരത്തിന്റെയും ശക്തി തിരിച്ചെടുത്തു. 2005 സെപ്റ്റംബര്‍ 23 ന് ആശ്രമത്തിനുള്ളില്‍ പുതിയ ചാപ്പല്‍ കൂദാശ ചെയ്തു. അന്ന് മുതല്‍ കഴിഞ്ഞ 14 വര്‍ഷമായി എല്ലാ ദിവസവും മുടക്കം കൂടാതെ വി.കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. സച്ചുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ ആള്‍ത്താര ബാലന്‍ ആയി ആദ്യം ശുശ്രൂഷ ചെയ്യുവാന്‍ സച്ചുവിനെ നിയോഗിക്കുകയായിരുന്നു.7 വയസ് മുതല്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്തു വരികയും ചെയ്യുന്നു. അട്ടപ്പാടി സെന്റ് ജംസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സച്ചു. സച്ചുവിന്റെ സഹോദരി ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ഡിപ്ലോമാ കോഴ്‌സ് പഠിക്കുന്നു. സച്ചുവിനെ കുറിച്ച് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിലേക്ക് ലഭിച്ച ഈ പരാമര്‍ശം ആശ്രമത്തിന് ലഭിച്ച ഓണ സമ്മാനമായി കാണുന്നതെന്ന് ആശ്രമം അധികൃതരായ അഭി.ഫാദര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍ ,ഫാദര്‍.എസ്.പോള്‍ റമ്പാന്‍, ഫാ.വര്‍ഗ്ഗീസ് ജോസഫ്, ഫാദര്‍ വര്‍ഗ്ഗീസ് മാത്യൂ എന്നിവര്‍ പറഞ്ഞു.

 

Comments

comments

Share This Post

Post Comment