പരിശുദ്ധ കാതോലിക്കാ ബാവായുടെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. പരിശുദ്ധ കാതോലിക്കായും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ കിറില്‍ പാത്രയര്‍ക്കീസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  ഇരു സഭാ സഭകള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു സഭകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ജോയിന്റെ വര്‍ക്കിംഗ് കമ്മിറ്റി ആരംഭിക്കുന്നതിന് ധാരണയായി. ഐക്കണോഗ്രഫിയുടെയും സഭാ സംഗീതത്തിന്റെയും പഠനം പ്രല്‍സാഹിപ്പിക്കും. യുവജനസംഘടനകളുടെ പരിപാടികള്‍ ഏകോപിപ്പിക്കും. കമ്മ്യൂണിറ്റി സര്‍വ്വീസിന് പ്രാധാന്യം കൊടുത്തുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചു. മാധ്യമ രംഗത്തും, അക്കാദമിക് രംഗത്തും സഹകരണം മെച്ചപ്പെടുത്തുവാനും സഭാ തലവന്മാര്‍ തമ്മിലുളള ചര്‍ച്ചയില്‍ ധാരണയായി. കാതോലിക്കാ ബാവാ മോസ്‌ക്കോയിലെ സെന്റ് അലക്‌സി മെമ്മോറിയല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രി ചുമതല വഹിക്കുന്ന ബിഷപ്പ് ബാവായെ സ്വീകരിച്ചു. ആശുപത്രിയിലെ രോഗികളെ സന്ദര്‍ശിച്ച ബാവാ പ്രത്യേകം പ്രര്‍ത്ഥനകള്‍ നടത്തി. കമ്മ്യൂണിറ്റി ഓറിയന്റല്‍ സര്‍വ്വീസുകളുടെ ഭാഗമായി ആശുപത്രികള്‍ തമ്മില്‍ സഹകരണം ഉറപ്പാക്കും. മോസ്‌ക്കോ തിയോളജിക്കല്‍ അക്കാദമി സന്ദര്‍ശിച്ച പരിശുദ്ധ ബാവാ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തു. 1977 ല്‍ ഇന്ത്യ സന്ദര്‍ശിച്ച പീമന്‍ പാത്രയര്‍കീസിന്റെ കബറിടം കാതോലിക്കാ ബാവാ സന്ദര്‍ശിച്ചു പ്രര്‍ത്ഥനകള്‍ നടത്തി.ജോയിന്റെ വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തം മെച്ചപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും യോഗം ചേരുവാന്‍ ധാരണയായി.കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധിസംഘത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത, സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത, ഫാ. ഏബ്രഹാം തോമസ്, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ഫാ.ജിസ് ജോണ്‍സന്‍, ഡോ. ചെറിയാന്‍ ഈപ്പന്‍, ജേക്കബ് മാത്യു കുളഞ്ഞിക്കുമ്പില്‍ എന്നിവര്‍ ഉണ്ടായിരുന്നു.

 

Comments

comments

Share This Post

Post Comment