ആലപ്പുഴ ജില്ലാ ഭരണകൂടം ഏകപക്ഷീയമായി പെരുമാറുന്നു :ഓര്‍ത്തഡോക്‌സ് സഭാ

കട്ടച്ചിറ പള്ളിത്തര്‍ക്കത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടം ഏകപക്ഷീയമായ നിലപാടു സ്വീകരിക്കുന്നു എന്ന് ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ഇടവകാംഗങ്ങള്‍ ആരൊക്കെയെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1934 ലെ ഭരണഘടന അനുസരിക്കുന്നവരാണ് ഇടവകാംഗങ്ങള്‍. നിയമപരമായി അധികാരം ലഭിച്ച വികാരിയോട് വിധേയത്വം പുലര്‍ത്തുകയും, ഭരണഘടന അനുസരിക്കുന്നു എന്ന് വികാരിയെ ബോധ്യപ്പെടുത്തുകയും ചെയ്യാത്തവരെ ഇടവകാംഗങ്ങളായി കണക്കാക്കാനാവില്ല. വികാരിയെ തടയാന്‍ ശ്രമിക്കുകയും പള്ളിയുടെ താക്കോല്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ ഇടവകയുടെ ശത്രുക്കളാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ ഇടവകാംഗങ്ങള്‍ എന്ന് അവകാശപ്പെട്ടുവരുന്ന എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശനാനുമതി നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പള്ളിയില്‍ കലാപം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ വരുന്നവരെ തിരുകിക്കയറ്റുവാന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. വി. മാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പ് പെരുന്നാള്‍ തടസപ്പെടുത്തുവാന്‍ പള്ളിക്കു സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. വിഘടിത വിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങി കോടതിവിധി അട്ടിമറിക്കുവാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അപലപനീയമാണ്. ആഴ്ചകളായി പൊതുജനത്തിന് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന മറുഭാഗത്തിന്റെ പന്തല്‍ ഇതുവരെയും നീക്കം ചെയ്യുവാന്‍ അധികാരികള്‍ക്കു സാധിച്ചിട്ടില്ല എന്നതും ഭരണകൂടത്തിന്റെ വീഴ്ചയാണ്.
ജില്ലാ ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ ഈ നിലപാടുകള്‍ക്കെതിരേ സഭയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്ന

Comments

comments

Share This Post

Post Comment