തിരുവോണം പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ആഘോഷിച്ചു


നിരണം ഭദ്രാസന യുവജനപ്രസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ തിരുവോണം പുത്തന്‍കാവ് സെന്റ് ആന്‍ഡ്രൂസ് പാലിയേറ്റീവ് കെയര്‍യര്‍ സെന്ററില്‍ ആഘോഷിച്ചു. സമ്മേളനവും കലാപരിപാടികളും തിരുവോണസദ്യയും അടങ്ങിയ ആഘോഷങ്ങള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ വിമല്‍ മാമന്‍ ചെറിയാന്‍, ഫാ. ബിജു റ്റി മാത്യു, സഭാ മാനേജിങ് കമ്മിറ്റി അംഗം സുനില്‍ പി ഉമ്മന്‍,, കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ്,കേന്ദ്ര റീജിയണല്‍ സെക്രട്ടറി മത്തായി റ്റി വര്‍ഗീസ്, നിരണം ഭദ്രാസന ജനറല്‍ സെക്രട്ടറി ജിജോ ഐസക്, ജോയിന്റ് സെക്രട്ടറി ഡോ.കുര്യാക്കോസ് കോച്ചേരില്‍, ട്രഷറര്‍ തോമസ് ചാക്കോ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഭിലാഷ് വെട്ടിക്കാട്ടില്‍ , നിമ്മി എലിസബത്ത് ജോസഫ്,ഭദ്രാസന സമിതി അംഗങ്ങളായ സാജു, സക്കറിയ തോമസ്, ജിന്‍സി ജേക്കബ് , കെവിന്‍, ജസ്റ്റിന്‍ വെണ്ണിക്കുളം, അച്ചു , ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment