അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനം


അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 7,8 തീയതികളില്‍ മലങ്കര സഭയുടെ തീര്‍ത്ഥാടനകേന്ദ്രമായ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വെച്ച് നടക്കും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനംകേരളാ നിയമസഭാപ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല നിര്‍വഹിക്കും.അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് അദ്ധ്യക്ഷത വഹിക്കും. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ജോണ്‍ കെ. വര്‍ഗീസ് കൂടാരത്തില്‍ (കേന്ദ്ര ജനറല്‍ സെക്രട്ടറി) 9447438261, സനാജി ജോര്‍ജ്ജ് ചേപ്പാട് (കേന്ദ്ര ജോയിന്റ് സെക്രട്ടറി) 9048825171

Comments

comments

Share This Post

Post Comment