ബാലസമാജം വാര്‍ഷീക ക്യാമ്പ് സമാപിച്ചു

അഖില മലങ്കര ഓര്‍ത്തഡോക്ള്‍സ് ബാലസമാജം വാര്‍ഷീക ക്യാമ്പ് സമാപിച്ചു. സെപ്റ്റംബര്‍ 8മുതല്‍ 10വരെ പാമ്പാടി ദയറായില്‍ നടന്ന ക്യാമ്പ് അഭി. ഡോ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനി ഉദഘാടനം ചെയ്യ്തു. പ്രസ്ഥാനം പ്രസിഡന്റ് അഭി ഡോ ജോഷുവ മാര്‍ നിക്കോദിമോസ് തിരുമേനി അധ്യക്ഷത വഹിച്ചു. പ്രസ്ഥാനത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി ശ്രീ കെ ജി ഡാനിയേല്‍, മുന്‍ ജനറല്‍ സെക്രട്ടറി റവ ഫാ ഡോ രെഞ്ചു പി കോശി എന്നിവരെ ക്യാമ്പില്‍ ആദരിച്ചു. ചിന്താവിഷയാവതരണം പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ ഫാ ജിത്തു തോമസ് നടത്തി. കലാസന്ധ്യ ഗായിക ശ്രേയ അന്ന ജോസഫ് ഉദ്ഘാടനം ചെയ്യ്തു. റവ ഫാ തോമസ് ജോര്‍ജ്, മലങ്കര സഭ മാസിക sub editor റവ. ഫാ. അലക്‌സ് തോമസ്, അങ്കമാലി ഭദ്രാസന വൈസ് പ്രസിഡന്റ് റവ ഫാ ടിജോ കുര്യാക്കോസ്, അടൂര്‍ ഭദ്രാസന സെക്രട്ടറി റവ ഫാ ജെറിന്‍ ജോണ്‍, സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രീ അജി വര്ഗീസ് ബത്തേരി, സഭ ചരിത്രകാരന്‍ പ്രൊഫ. ഡെറിന്‍ രാജു, ശ്രീ ജോര്‍ജ് വര്ഗീസ് നിലയ്ക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 806പേര്‍ ഒപ്പ് ചാര്‍ത്തിയ ഫലകം പാമ്പാടി ദയറാ മാനേജര്‍ റവ ഫാ മാത്യു ജോണിന് കൈമാറി. കേന്ദ്ര കലാമത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യ്തു. സൗത്ത് സോണ്‍ ചാമ്പ്യന്മാരായ ചെങ്ങന്നൂര്‍ ഭദ്രാസനത്തിനും നോര്‍ത്ത് സോണ്‍ ചാമ്പ്യന്മാരായ കോട്ടയം ഭദ്രാസനത്തിനും എവര്‍ റോളിങ്ങ് ട്രോഫി വിതരണം ചെയ്യ്തു. വൈസ് പ്രെസിഡെന്റ് റവ ഫാ ബിജു പി തോമസ്, ജനറല്‍ സെക്രട്ടറി റവ ഫാ ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ലിസി അലക്‌സ്, ശ്രീ ലിബിന്‍ പുന്നന്‍, ട്രഷറര്‍ ശ്രീ ജേക്കബ് ജോര്‍ജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment