നിലയ്ക്കല്‍ കണ്‍വന്‍ഷന്‍ ആലോചനാ യോഗം


റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റാന്നി, മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടക്കുന്ന 53-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സംബന്ധിച്ച് നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ പളളികളില്‍ നിന്നുമുളള വികാരി, കൈസ്ഥാനി, സെക്രട്ടറി, ഭദ്രാസന പൊതുയോഗ പ്രതിനിധികള്‍, ഭദ്രാസനത്തില്‍ നിന്നുളള സഭാ മാനേജിങ് കമ്മറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും ഭദ്രാസനതല ഭാരവാഹികള്‍ എന്നിവരുടെ ആലോചനായോഗം 2019 സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് ഇടവകയിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതും, പുതിയ ഏടഠ നിബന്ധനകളും മറ്റും സംബന്ധിച്ച് ഭദ്രാസനത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ശ്രീ.പി.കെ.രാജു ക്ലാസ്സ് നയിക്കുന്നതുമാണ്.

Comments

comments

Share This Post

Post Comment