മലങ്കര സഭയുടെ പരിശുദ്ധന്‍ എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിടം പൊളിക്കാന്‍ ശ്രമിക്കുന്നു

1947 ല്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയപ്രകാരം പരുമലയില്‍ കബറടങ്ങിയിരിക്കുന്ന ഗീവര്‍ഗിസ് മാര്‍ ഗ്രീഗോറിയോസ് (പരുമല തിരുമേനി)കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന യെല്‍ദൊ മാര്‍ ബസേലിയോസ് എന്നീ പിതാക്കന്മാരെ പരിശുദ്ധന്മാരായി പ്രഖ്യാപിച്ചു കൊണ്ട് മലങ്കര സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കല്പന പുറപ്പെടുവിച്ചു. അന്നുമുതല്‍ ഈ രണ്ട് പിതാക്കന്മാരുടെയും പേരുകള്‍ തുബ്ദേനില്‍ ചേര്‍ത്തു പ്രാര്‍ഥിക്കുകയും ഇവരുടെ നാമത്തില്‍ പള്ളികള്‍ ത്രോണോസുകള്‍ കുരിശടികള്‍ എന്നിവ സ്ഥാപിച്ചു മലങ്കര സഭ ഈ പിതാക്കന്മാരെ ആദരിക്കുകയും ചെയ്തുവരുന്നു.

എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം ഈ പിതാക്കന്മാരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു പല പ്രാവശ്യം അന്ത്യോഖ്യ പാത്രികീസന്മാരെ സമീപിച്ചെങ്കിലും ഇത് അംഗീകരിച്ചില്ല. കാരണം അന്തോഖ്യന്‍ സഭയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ പിതാക്കന്മാരെ പരിശുദ്ധപരിശുദ്ധന്മാരായി പ്രഖ്യാപിക്കാന്‍ പാത്രയര്‍ക്കേസിന് താല്പര്യം ഇല്ലായിരുന്നു. കുറുപ്പുംപടി പള്ളിയില്‍ താമസിച്ചിരുന്ന പാത്രയര്‍കീസ് കോതമംഗലത്തു വരാതിരിക്കാന്‍ അവിടുത്തുകാര്‍ ക്രമീകരണം ചെയ്തിരുന്നു എന്നുള്ള ചരിത്രമൊക്കെ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. വടക്കന്‍ പറവൂര്‍ പള്ളിയിലെ അബ്ദുല്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ് പിതാവിന്റെ കബര്‍ പാത്രികീസ് ചവിട്ടിപൊളിച്ചു. ഈ അവസ്ഥ കോതമംഗലത്തെ കബറിനും ഉണ്ടാകാതിരിക്കാന്‍ അവിടുത്തെ വിശ്വാസികള്‍ ശ്രമിച്ചു.

എന്നാല്‍ ഇപ്പോള്‍ ഈ പിതാക്കന്മാരുടെ എല്ലാം അവകാശം ഈ വിഘടിത വിഭാഗം ഉന്നയിക്കുകയും അവരുടെ കബറുകള്‍പോലും കുത്തിപൊളിച്ചു തിരുശേഷിപ്പുകള്‍ മോഷ്ടിക്കുകയും ചെയ്യുന്ന ഹീന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇന്ന് കോതമംഗലം മാര്‍ത്തോമന്‍ പള്ളിയില്‍ വിഘടിത വിഭാഗം പരിശുദ്ധ യെല്‍ദൊ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം കുത്തിപൊളിച്ചു തിരുശേഷിപ്പ് മോഷ്ടിച്ചുകൊണ്ട് പോയിരിക്കുന്നു. ഇത്രയും ഹീനമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു. ?
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാത്ത വര്‍ഗമായി ഇവര്‍ അധപ്പതിച്ചിരിക്കുന്നു

Comments

comments

Share This Post

Post Comment