കോതമംഗലം പള്ളിയിലെ പരിശുദ്ധന്റെ കബര്‍ പൊളിച്ചതില്‍-ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പളളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബര്‍ പാത്രിയര്‍ക്കീസ് വിഭാഗം പൊളിച്ച് തിരുശേഷിപ്പ് ചക്കാലക്കുടി ചാപ്പലിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെയും വൈദികരെ മര്‍ദ്ദിച്ചതിലും മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത സഭയുടെ പ്രതിഷേധം രേഖപ്പെടുത്തി. കണ്ണ്യാട്ടുനിരപ്പു പള്ളി സെമിത്തേരിയില്‍ അനധികൃതമായി സംസ്‌ക്കരിച്ച മൃതദേഹം
അവിടെ നിന്ന് മാറ്റണമെന്ന് പറഞ്ഞതിനെ വലിയ അക്ഷേപമായി ചിത്രീകരിച്ച അതേ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ പരിശുദ്ധന്റെ കല്ലറ കൊള്ളയിടുന്നത് വിരോധാഭാസമാണ്.
കോതമംഗലം ചെറിയപള്ളിയുടെ നിയമാനുസൃത വികാരിയായ തോമസ് പോള്‍ റമ്പാന്‍ പോലീസ് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉായില്ല. അതിനെതുടര്‍ന്ന് തോമസ് പോള്‍ റമ്പാനും അങ്കമാലി ഭദ്രാസനത്തിലെ മറ്റ് വൈദികരും ചേര്‍ന്ന് ചെറിയ പള്ളിയിലേയ്ക്ക് മാര്‍ച്ച്
ചെയ്യുകയുായി. ചെറിയ പള്ളി മുറ്റത്തെത്തിയ റമ്പാച്ചന്റെയും മറ്റ് വൈദികരുടെയും കാര്‍ അക്രമികള്‍ തല്ലി തകര്‍ത്തു. റമ്പാച്ചനും കൂടെയുായിരുന്ന അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. എല്‍ദോ
ഏലിയാസ്, ഫാ. ജയ്സ് മാത്യു, കോതമംഗലം പള്ളി ഇടവകാംഗം ശ്രീ. ജയിംസ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാത്രിയര്‍ക്കീസ് വിഭാഗത്തിന് കബര്‍ പൊളിക്കുവാന്‍ യാതൊരു അവകാശവുമില്ല. 1685-ല്‍ മലങ്കരയില്‍ എത്തിയ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവാ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കാലം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ 1685 സെപ്തംബര്‍ 29 ന് കോതമംഗലം ചെറിയ പളളിയില്‍ കബറടക്കി. 1947 നവംബര്‍ 2 ന് അന്നത്തെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചു. നാനാജാതി മതസ്ഥരുടെ അഭയസ്ഥാനമായ പ. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബര്‍ സംരക്ഷിക്കപ്പെടേതാണന്നും ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

Comments

comments

Share This Post

Post Comment