നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം 9-ാമത് വാര്‍ഷിക ക്യാമ്പ് ~ഒക്‌ടോബര്‍ 6 മുതല്‍ 8 വരെ


റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ ഒമ്പതാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2019 ഒക്‌ടോബര്‍ 6, 7, 8 തീയതികളില്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. ഒക്‌ടോബര്‍ 6-ന് ഞായറാഴ്ച വൈകിട്ട് 5.45-ന് അഖില മലങ്കര ബാലസമാജം പ്രസിഡന്റും നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബാലസമാജം ജനറല്‍ സെക്രട്ടറി ശ്രീ.ജേക്കബ് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി, നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം.ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.ഷെറിന്‍ എസ്.കുറ്റിക്കണ്ടത്തില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി ആനി റ്റോബി കൃതജ്ഞതയും അറിയിക്കും. വൈകിട്ട് 6.45-ന് അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് ‘ദൈവത്തില്‍ വസിപ്പിന്‍ സ്‌നേഹത്തില്‍ വസിപ്പിന്‍ ‘ എന്ന ചിന്താവിഷയാവതരണം നടത്തും. രാത്രി 8 മണിക്ക് നടക്കുന്ന കലാസന്ധ്യ യുവ തിരക്കഥാകൃത്തും നാഷണല്‍ അവാര്‍ഡ് ജേതാവുമായ കുമാരി ശോശാമ്മ ജേക്കബ് ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 7-ന് രാവിലെ 7 മണിക്ക് നടക്കുന്ന വേദചിന്തകള്‍ക്ക് കീക്കൊഴൂര്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി വികാരി റവ.ഫാ.മാത്യു കുര്യന്‍ നേതൃത്വം നല്‍കും. 8 മണിക്ക് ശ്രീ.ജോര്‍ജ്ജ് വര്‍ഗീസ് ‘തീം സോങ് ‘ അവതരണവും ഗാനപരിശീലനവും നടത്തും. 9.30-ന് കോട്ടയം വിപാസന കൗണ്‍സിലര്‍ ശ്രീമതി ബെസ്‌ലി ഈപ്പനും 11 മണിക്ക് വി.കുര്‍ബ്ബാന – ഒരു ധ്യാനപഠനം എന്ന വിഷയത്തില്‍ ആങ്ങമൂഴി സെന്റ് ജോര്‍ജ്ജ് പളളി വികാരി റവ.ഫാ.ഷിബിന്‍ വറുഗീസും ക്ലാസ്സ് നയിക്കും. ഉച്ചയ്ക്ക് 1.30-ന് റവ.ഡീക്കന്‍ സോണി ഐസക് തോമസ് ഗാനപരിശീലനം നടത്തും. 2 മണിക്ക് അഖില മലങ്കര ബാലസമാജം മുന്‍ ജനറല്‍ സെക്രട്ടറി റവ.ഫാ.ഡോ.റിഞ്ചു പി.കോശി സഭാ ചരിത്ര വഴികളിലൂടെ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കും. 3.15-ന് കൊല്ലം ഹാഗിയോസ് ടീം അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധന – വിനോദ വിജ്ഞാന നാടകം ‘നിലാവ് 2019’ നടക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് വടശ്ശേരിക്കര വി.മര്‍ത്തമറിയം തീര്‍ത്ഥാടന പളളി അസിസ്റ്റന്റ് വികാരി റവ.ഫാ.ലിജിന്‍ തോമസ് ധ്യാനം നയിക്കും. തുടര്‍ന്ന് ക്യാന്‍ഡില്‍ പ്രയറും വി.കുമ്പസാരവും നടക്കും. ഒക്‌ടോബര്‍ 8-ന് രാവിലെ 7 മണിക്ക് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. 8.45-ന് അഭിവന്ദ്യ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനത്തില്‍ അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്റ് റവ.ഫാ.ബിജു പി.തോമസ് സമാപന സന്ദേശം നല്‍കും. ബാലസമാജം കേന്ദ്ര ഭാരവാഹികള്‍ സമ്മാളനത്തില്‍ സംബന്ധിക്കും. ഭദ്രാസനത്തിലെ അഞ്ച് ഡിസ്ട്രിക്ടുകളില്‍ നിന്നുമുളള ഓരോ പ്രതിനിധികള്‍ ക്യാമ്പ് അവലോകനം നടത്തും. ഭദ്രാസന കലാമത്സര വിജയികള്‍ക്കുളള സമ്മാനദാനവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇടവകകള്‍ക്കുളള ട്രോഫി വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. ശ്രീ.ജേക്കബ് തോമസ് കൃതജ്ഞത അറിയിക്കും. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനയോടെ 10 മണിക്ക് ക്യാമ്പ് സമാപിക്കും.

Comments

comments

Share This Post

Post Comment