കേരളത്തിലെ നിയമപാലകര്‍ അരക്ഷിതാവസ്ഥയ്ക്ക് കൊടി പിടിക്കരുത്- അഭി.ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത

മലങ്കര സഭ തര്‍ക്കത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്ന് വ്യക്തവും സുതാര്യവുമായ ഒരു വിധി പ്രസ്താവന നിലനില്‍ക്കേ അതിനെ കാറ്റില്‍പ്പറത്തിക്കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന ആര്‍ കൂട്ടങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ ആയി അതപതിക്കരുത് കേരളത്തിലെ പോലീസ് സംവിധാനം എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്തയും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു… ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടായ വിധിക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനവും പൗരസ്ത്യ കാതോലിക്കാ ബാവയുടെ അരമനയുമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമയി എത്തുന്നത് ലക്ഷ്യബോധം നഷ്ട്ടപ്പെട്ട് പോയതുകൊണ്ടാണ്… കേരള ഭരണകൂടം നിയമത്തിന്റെ പരിരക്ഷകര്‍ ആയിരിക്കണമെന്നും, നീതി നിഷേധത്തിന് കൂട്ടു നില്‍ക്കുവാന്‍ നിയമപാലകര്‍ ശ്രമിക്കുന്നത് രാജ്യത്ത് അരാജകത്വം ഉണ്ടാക്കുവാന്‍ മാത്രമേ ഉപകരിക്കൂ എന്നും അഭി. മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു

Comments

comments

Share This Post

Post Comment